പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. വ്യാപം കുംഭകോണത്തെപ്പറ്റിയും രാജസ്ഥാന്‍ മുഖ്യന്ത്രി വസുന്ധര രാജെയും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ഉള്‍പ്പെട്ട ലളിത് മോഡി വിവാദത്തെപ്പറ്റിയും മൗനം ദീക്ഷിക്കുന്ന മോദി, 2014ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ ചതിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് പാര്‍ലമെന്റിന് പുറത്ത് മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
\'\'ഈ രാജ്യത്തെ ജനങ്ങള്‍ സുഷമാ സ്വരാജിനല്ല അവരുടെ വോട്ട് കൊടുത്തത്. പ്രധാനമന്ത്രി മോദിയെ വിശ്വസിക്കാമെന്ന് കരുതിയാണ് അവര്‍ വോട്ട് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം എല്ലാ വിഷയങ്ങളിലും നിശബ്ദ്ധത പാലിക്കുകയാണ്. ജനങ്ങള്‍ക്ക് അവര്‍ ചതിക്കപ്പെട്ടു എന്ന് തോന്നുന്നു. വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് ഇതു വരെ നാല്‍പ്പതിലധികം പേരാണ് മരണമടഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രി ഇതേപ്പറ്റി ഒരു വാക്ക് ഉരിയാടിയിട്ടില്ല. അദ്ദേഹം തന്റെ നിശബ്ദ്ധത അവസാനിപ്പിക്കണം.\'\' എന്ന് രാഹുല്‍ പറഞ്ഞു.
മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ സഹായിച്ച സുഷമാ സ്വരാജ് നടത്തിയത് ക്രിമിനല്‍ നടുപടിയാണെന്ന് രാഹുല്‍ പറഞ്ഞു. വിദേശകാര്യ മന്ത്രി സ്ഥാനത്ത് നിന്നും സുഷമ രാജി വച്ചാല്‍ മാത്രമേ ഇത് സംബന്ധിച്ച ചര്‍ച്ച നടക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























