പാര്‍ലമെന്റ് കാന്റീനിലെ സബ്‌സിഡി നിര്‍ത്തലാക്കും

ലക്ഷക്കണക്കിന് രൂപയുടെ ആനുകൂല്യം പറ്റുന്ന എം പിമാര്‍ ഇനി എന്തുചെയ്യും. 6 രൂപയുടെ മസാലദോശ ഇനി ഉണ്ടാകില്ല. പാര്‍ലമെന്റ് കാന്റീനിലെ സബ്‌സിഡി ഒഴിവാക്കാന്‍ നീക്കം. കാന്റീനിലെ ആഹാരത്തിന് തുച്ഛമായ വില മാത്രമേ ഈടാക്കുന്നുള്ളൂവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് സബ്‌സിഡി ഒഴിവാക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സബ്‌സിഡി നിര്‍ത്തലാക്കുന്നതിനെപ്പറ്റി ആരാഞ്ഞിരുന്നു. ബിജെപി, കോണ്‍ഗ്രസ് എംപിമാര്‍ തീരുമാനത്തിന് അനുകൂലവമാണ്.
പാര്‍ലമെന്റിലെ 10 ശതമാനം വരുന്ന എംപിമാര്‍ മാത്രമാണ് കാന്റീനില്‍ നിന്നു ആഹാരം കഴിക്കുന്നതെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ഇവരെ കൂടാതെ പാര്‍ലമെന്റിലെ ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് കാന്റീനില്‍ നിന്ന് ആഹാരം കഴിക്കുന്നത്. പാര്‍ലമെന്റിലെ കാന്റീന് സബ്‌സിഡി അനുവദിക്കുന്നതിലൂടെ മാത്രം 14 കോടിയോളം രൂപയാണ് കേന്ദ്രസര്‍ക്കാരിന് നഷ്ടമുണ്ടാകുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കിയിരുന്നു.
സബ്‌സിഡി നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് അടുത്ത ആഴ്ച തീരുമാനമെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റ് കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചപ്പോഴാണ് ഇവിടുത്തെ വിലവിവരങ്ങള്‍ വാര്‍ത്തയായത്. സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും എംപിയുമായ ജെയ് പാണ്ഡയും രംഗത്തെത്തിയിരുന്നു.
മട്ടന്‍ കറി 20 രൂപ, വെജിറ്റബിള്‍ സ്റ്റ്യൂ 4 രൂപ, മട്ടന്‍ കട്‌ലറ്റ് 18 രൂപ, മീന്‍ പൊരിച്ചത് 25 രൂപ, ഊണ് 33 രൂപ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























