Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയില്‍ശിക്ഷയില്‍ ഇളവ് അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിലക്കു നീക്കി

24 JULY 2015 09:49 AM IST
മലയാളി വാര്‍ത്ത.

പതിനാലു വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞവരെ ശിക്ഷയില്‍ ഇളവുനല്‍കി വിട്ടയയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം പ്രയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ സുപ്രീം കോടതി നീക്കി. കഴിഞ്ഞ ജൂലൈ ഒന്‍പതിനുള്ള ഇടക്കാല ഉത്തരവാണ് ഇന്നലെ പരിഷ്‌കരിച്ചത്. ഈ അധികാരം ഉപയോഗിച്ച് രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ ജയില്‍ മോചിതരാക്കാനുള്ള തമിഴ്‌നാടു സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ റിട്ട് ഹര്‍ജി പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണു നടപടി.

തങ്ങളുടെ ഇടക്കാല ഉത്തരവ് രാജീവ് ഗാന്ധി കേസിലെ പ്രതികള്‍ക്കു ബാധകമല്ലെന്നു ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്ത്രീപീഡനം, കൊലപാതകം, സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചവ, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രകാരം മാത്രം ശിക്ഷ ലഭിച്ചവ, ജീവിതാന്ത്യംവരെ തടവിനു ശിക്ഷിക്കപ്പെട്ടവ, 20-25 വര്‍ഷത്തിനുശേഷമേ ഇളവുനല്‍കാവൂ എന്നു കോടതി നിര്‍ദേശിച്ചിട്ടുള്ളവ എന്നിങ്ങനെയുള്ള കേസുകള്‍ക്കും നിര്‍ദേശം ബാധകമല്ല. ഉത്തരവു ബാധകമാകുന്ന ഗണത്തിലുള്ള കേസുകളില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ഭരണഘടനാപരമായ അധികാരമുപയോഗിക്കാമെന്നും ബെഞ്ച് വിശദീകരിച്ചു.

രാജീവ് വധക്കേസിലെ പ്രതികളില്‍ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരുടെ ദയാഹര്‍ജി തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഉണ്ടായതു കണക്കിലെടുത്തു വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാന്‍ സുപ്രീം കോടതി കഴിഞ്ഞവര്‍ഷം ഫെബ്രുവരി 18-നു തീരുമാനിച്ചു. ഇവര്‍ മൂന്നുപേരേയും ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍, നളിനി എന്നിവരേയും ജയില്‍ മോചിതരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പിറ്റേദിവസം തീരുമാനിച്ചു. ഇപ്രകാരം ഇവരെ വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചതിനെക്കുറിച്ച് തമിഴ്‌നാട് ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് എഴുതിയ കത്തു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണു കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. അപ്പോഴാണു സംസ്ഥാന സര്‍ക്കാരിന്റെ നടപടി കഴിഞ്ഞ ഫെബ്രുവരി 20-നു സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.

തുടര്‍ന്ന്, 14 വര്‍ഷം തടവില്‍ കഴിഞ്ഞവര്‍ക്കു ശിക്ഷ ഇളവുചെയ്യാന്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 432, 433 വകുപ്പുകള്‍ പ്രകാരമുള്ള അധികാരം സംസ്ഥാനങ്ങള്‍ പ്രയോഗിക്കുന്നത് കഴിഞ്ഞ ജൂലൈ ഒന്‍പതിനു സ്‌റ്റേ ചെയ്തു. ഈ ഉത്തരവാണ് ഇന്നലെ പരിഷ്‌കരിച്ചത്. സ്‌റ്റേ നിലവിലുള്ളതിനാല്‍ കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ശിക്ഷയിളവിന് അര്‍ഹതയുള്ളവര്‍ക്ക് അനുകൂലമായ തീരുമാനം തടസ്സപ്പെട്ടെന്ന് അഭിഭാഷകര്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (5 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (5 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (5 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (6 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (6 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (6 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (6 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (6 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (6 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (7 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (7 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (7 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (7 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (7 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (7 hours ago)

Malayali Vartha Recommends