റെയില്‍വേ പൊലീസ് ട്രെയിനില്‍ നിന്ന് തള്ളിയിട്ട ഫെന്‍സിംഗ് ചാമ്പ്യന്‍ ഹോഷിയാര്‍ സിംഗ് മരിച്ചു

റെയില്‍വേ പൊലീസ് ട്രെയിനില്‍ നിന്ന് തള്ളിയിട്ട ഫെന്‍സിംഗ് ചാമ്പ്യന്‍ മരിച്ചു. 2005ലെ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ ഹോഷിയാര്‍ സിംഗാണ് ദാരുണമായി മരിച്ചത്. മഥുരയില്‍ നിന്ന് കുടുംബത്തോടൊപ്പം സ്വദേശമായ കസ്ഗഞ്ജിലേക്ക് വരുമ്പോഴായിരുന്നു സംഭവം. അമ്മയേയും ഭാര്യയേയും വനിതാ കംപ്ര്‍ട്ട്‌മെന്റില്‍ ഇരുത്തിയ ശേഷം ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു ഹോഷിയാര്‍ സിംഗ്.
യാത്രയ്ക്കിടെ ഭാര്യയ്ക്ക് അസുഖം വന്നതിനെ തുടര്‍ന്ന് സിംഗ് വനിതാ കംപാര്‍ട്ട്‌മെന്റിലെത്തി. എന്നാല്‍, വനിതാ കംപാര്‍ട്ട്‌മെന്റില്‍ കടന്നു എന്നാരോപിച്ച് റെയില്‍വേ പൊലീസ് സിംഗില്‍ നിന്ന് 200 രൂപ പിഴ ആവശ്യപ്പെട്ടു. പിഴ നല്‍കാന്‍ സിംഗ് വിസമ്മതിച്ചതോടെ അദ്ദേഹത്തെ പൊലീസുകാര്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു എന്ന് ഭാര്യ പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്രത്തിന് കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, വെള്ളം എടുക്കാന്‍ പോയ സിംഗ് കാല്‍ വഴുതി വീണെന്നാണ് പൊലീസ് പറയുന്നത്.
2011ല്‍ വോളിബോള്‍ താരമായ അരുണിമ സിംഗിനെ റെയില്‍വേ പൊലീസ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിനെ തുടര്‍ന്ന് വലതുകാല്‍ നഷ്ടമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























