വ്യാജ ബിരുദക്കേസില്‍ ആംആദ്മി പാര്‍ട്ടി നേതാവ് ജിതേന്ദ്ര സിംഗ് തോമറിന് ജാമ്യം

വ്യാജ ബുരദം സംബാദിച്ച കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ നിയമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ ജിതേന്ദ്ര സിംഗ് തോമറിന് ജാമ്യം ലഭിച്ചു. തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന തോമറിന് ഉപാധികളോടെയാണ് വ്യാഴാഴ്ച ഡല്‍ഹി സാകേത് കോടതി ജാമ്യം അനുവദിച്ചത്. വ്യാജ ബി.എസ്‌സിനിയമങ്ങള്‍ ബിരുദങ്ങള്‍ സന്പാദിച്ചെന്ന കേസില്‍ കഴിഞ്ഞ മാസം 9നാണ് 49കാരനായ തോമര്‍ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് പത്ത് ദിവസത്തിലധികം പൊലീസ് കസ്റ്റഡിയിലായിരുന്ന തോമറിനെ ജൂണ്‍ 21ന് പതിനാല് ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തിഹാര്‍ ജയിലിലേക്ക് അയയ്ക്കുകയായിരുന്നു. ബിഹാറിലും ഉത്തര്‍പ്രദേശിലേയും യൂണിവേഴ്‌സിറ്റികളില്‍ തോമറിനെ കൊണ്ടുപോയി പൊലീസ് തെളിവ് ശേഖരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























