Widgets Magazine
14
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി


തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...


മലപ്പുറത്ത് 20.55 കോടിയുടെ പദ്ധതികള്‍: ഫെബ്രുവരി 14ന് മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിക്കും: നിലമ്പൂരില്‍ 19 കോടിയുടെ സ്ത്രീകളുടെയും കുട്ടികളുടേയും ബ്ലോക്ക്; സംസ്ഥാനത്തെ 4 ഫുഡ് സ്ട്രീറ്റുകളില്‍ ഒന്ന് മലപ്പുറത്ത്


സി.ജെ. റോയിയുടെ മരണം: അന്വേഷണം സുഹൃത്തുക്കളിലേക്കും യൂട്യൂബർമാരിലേക്കും; മൊഴിയെടുത്ത് SIT

ഐപിഎല്‍ വാതുവയ്പ്പ് കേസ്: ശ്രീശാന്ത് കുറ്റവിമുക്തന്‍, വളരെയധികം നന്ദിയുണ്ടെന്ന് ശ്രീശാന്ത്

25 JULY 2015 04:49 PM IST
മലയാളി വാര്‍ത്ത.

ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ ശ്രീശാന്തിനെ ദൈവം തുണച്ചു. ശ്രീശാന്ത് അടക്കം എല്ലാ പ്രതികളെയും വെറുതെവിട്ടു. നാലരയോടെയാണ് വിധി പുറത്ത് വന്നത്. മക്കോക്ക അടക്കം ഒരു കുറ്റവും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. വളരെയധികം നന്ദിയുണ്ടെന്ന് ശ്രീശാന്ത് മാധ്യങ്ങളോട് പ്രതികരിച്ചു. വിധി കേള്‍ക്കാന്‍ ശ്രീശാന്തും കുടുംബവും കോടതിയില്‍ എത്തിയിരുന്നു.

മക്കോക്കയടക്കമുള്ള ഒരു കുറ്റവും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. ഡല്‍ഹി പാട്യാലഹൗസ് പ്രത്യേക കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി നീനാ ബന്‍സാല്‍ കൃഷ്ണയാണ് കേസില്‍ വിധി പറഞ്ഞത്. നിലവില്‍ ബിസിസിയുടെ ആജീവനാന്ത വിലക്ക് നേരിടുന്ന ശ്രീശാന്തിന് ഈ കേസിലെ വിധി ഏറെ നിര്‍ണായകമാണ്.
ഇതേസയം കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് ഡല്‍ഹി പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, രാജസ്ഥാന്‍ എന്‍ഫോഴ്‌സ്‌മെന്റുകളുടെ അന്വേഷണം തുടരുകയാണ്. ഇവരുടെ അന്വേഷണം ഏകോപിപ്പിക്കണമെന്നുമാണ് ഡല്‍ഹി പൊലീസിന്റെ ആവശ്യം. കോടതിയില്‍ ഇതുസംബന്ധിച്ച് അപേക്ഷ നല്‍കി. ഡല്‍ഹി പൊലീസിന്റെ അപേക്ഷയില്‍ നാല് മണിക്ക് കോടതി തീരുമാനം പറയും. ഇതേസമയം കേസ് വൈകിപ്പിക്കാനാണ് ഡല്‍ഹി പൊലീസ് ശ്രമിക്കുന്നതെന്ന് ശ്രീശാന്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു.
അതെസമയം വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കുമെന്നാണ് പ്രതീക്ഷയെന്ന് എസ്. ശ്രീശാന്ത് പറഞ്ഞു. അനുകൂല വിധിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ദൈവം കൂടെയുണ്ടെന്നും എല്ലാവരും പ്രാര്‍ഥിക്കണമെന്നും ശ്രീശാന്ത് പറഞ്ഞു. കോടതി വിധി അറിയാന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടും മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീശാന്തിനെ ഭാര്യ ഭുവനേശ്വരി കുമാരിയും പിതാവ് ശാന്തകുമാരന്‍ നായരും അനുഗമിക്കുന്നുണ്ട്.
ശ്രീശാന്തിനു പുറമേ ക്രിക്കറ്റ് താരങ്ങളായ അങ്കിത് ചവാന്‍, അജിത് ചാന്ദില, ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, നടന്‍ വിന്ദു ധാരാസിങ്, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, കുട്ടാളി ഛോട്ടാ ഷക്കീല്‍ എന്നിവരുള്‍പ്പെടെ 39 പേരാണു പ്രതിപ്പട്ടികയിലുള്ളത്. കേസ് ചുമത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പ്രത്യേക കോടതി കേസില്‍ വിധി പറയുന്നത്.
ഐപിഎല്‍ വാതുവെപ്പ് കേസില്‍ 2013 മെയ് 16നാണ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2013 മേയ് ഒന്‍പതിന് മൊഹാലിയില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന രാജസ്ഥാന്‍ റോയല്‍സിന്റെ മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം തന്റെ രണ്ടാം ഓവറില്‍ പതിനാല് റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് ശ്രമിച്ചുവെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം. കേസില്‍ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യനിരോധന നിയമമായ മക്കോക്ക ഉള്‍പ്പെടെ കടുത്ത വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് ശ്രീശാന്ത് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഐ.പി.എല്‍ ഒത്തുകളികേസില്‍ മക്കോക്ക ചുമത്തണോ വേണ്ടയോ എന്ന കോടതിയുടെ തീര്‍പ്പായിരിക്കും കേസിന്റെ ഗതി നിര്‍ണ്ണയിക്കുക. ഒത്ത് കളിക്ക് പിന്നില്‍ അധോലോക സംഘാംഗം ദാവൂദ് ഇബ്രാഹിം ഉള്‍പ്പെട്ട സംഘമാണെന്നാണ് ഡല്‍ഹി പൊലീസിന്റെ ആരോപണം.

ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീശാന്ത് അടക്കമുള്ളവര്‍ക്ക് മേല്‍ 2005 മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം മക്കോക്ക പ്രകാരം കേസെടുത്തത്. പ്രതികള്‍ക്ക് അധോലോകബന്ധം ഉണ്ടന്ന് സ്ഥാപിക്കാന്‍ ഫോണ്‍കോളുകള്‍ ഉണ്ടന്നായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജീവ് മോഹന്റെ വാദം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്ണുങ്ങളെ ഇറക്കി പാകിസ്ഥാൻ പേക്കൂത്ത്..!ഇന്ത്യയുടെ മറുപണി ഉടൻ...! 100 കണക്കിന് വീട്ടമ്മമാർ ഇറങ്ങും..! മോദി ഒരു വാക്ക് പറഞ്ഞാൽ  (8 minutes ago)

ഇറാൻ ലക്ഷ്യമിട്ട് അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിന കപ്പൽ ...  (11 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗക്കേസില്‍ അതിജീവിതയുടെ രഹസ്യമൊഴിയെടുത്തു  (31 minutes ago)

വിജയ് പങ്കെടുത്ത രാഷ്ട്രീയ റാലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...  (50 minutes ago)

കുടുംബത്തിലേക്ക് പുതിയ അതിഥി, മംഗള കർമ്മങ്ങൾ! മിഥുനം രാശിക്കാർക്ക് സന്തോഷവാർത്ത!  (51 minutes ago)

തിരുഃ മെഡിക്കൽ കോളേജിലെ ഡയപ്പർ ജ്യൂസ് വീണയെ കൊണ്ട് കുടിപ്പിക്ക്...! ജനം തെരുവിൽ പച്ചയ്ക്ക് തെറിവിളി...!  (1 hour ago)

നിന്റെയൊന്നും ഉഡായിപ്പ് വേണ്ട പിണറായിയുടെ അന്നനാളത്തിൽ പൊട്ടിച്ച് കെ ജയകുമാർ..!അയ്യപ്പൻ കൊടുത്ത ക്വട്ടേഷൻ..!ഒറ്റപ്പെട്ട് മുഖ്യൻ  (1 hour ago)

ഇറാന്റെ തലപിളർക്കാൻ ജെറാൾഡ് ആർ ഫോർഡ് നെതന്യാഹു പറഞ്ഞു പിന്നാലെ ആണവ വിഷയത്തിൽ തീരുമാനം..?  (1 hour ago)

ദേവസ്വം ബോർഡ് പ്രസിഡന്റ് സർക്കാരിനെ കാലുവാരി... കള്ളക്കണക്ക് എഴുതാൻ തയ്യാറല്ല...ഒറ്റപ്പെട്ട് വാസവൻ..  (2 hours ago)

ഇടുക്കി അണക്കെട്ടിൽ അത്യാധുനിക ലേസർ ഷോയ്ക്ക് തുടക്കമാകുന്നു...  (2 hours ago)

സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം ...  (2 hours ago)

പവന് 2000 രൂപയുടെ വർദ്ധനവ്  (2 hours ago)

ആലുവ മണപ്പുറം ഒരുങ്ങി....  (2 hours ago)

റാപ്പിഡ് റെയിൽ പ​ദ്ധതിയുമായി സംസ്ഥാന സർക്കാർ...  (2 hours ago)

നിയമത്തിൻ്റെ നൂലാമാലകൾ; സറ്റയറിലൂടെ യതീന്ദ്രൻ്റെ പുതിയ ചിത്രം പൂർത്തിയായി!!  (2 hours ago)

Malayali Vartha Recommends