പഞ്ചാബ് ഭീകരാക്രമണം: എല്ലാ ഭീകരരെയും സൈന്യം വധിച്ചതായി കളക്ടര്‍

പഞ്ചാബില്‍ ഭീകരാക്രമണം നടത്തിയ എല്ലാ ഭീകരരെയും സൈന്യം വധിച്ചു. പോലീസ് സ്റ്റേഷനിലും ബസിലുമായി ആക്രമണം നടത്തിയ അഞ്ചു പേരെയും വധിച്ചതായും സൈനിക നടപടി അവസാനിച്ചതായും കളക്ടര്‍ അറിയിച്ചു. ഓപ്പറേഷന്‍ ഗുര്‍ദാസ്പുര്‍ എന്ന പേരിലാണ് സൈനിക നടപടി ഉണ്ടായത്.
ഭീകരാക്രമണത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് അടിയന്തര സുരക്ഷാ അവലോകന യോഗം വിളിച്ചു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുക്കും. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് സോമനാഥ ക്ഷേത്രത്തിന് വലിയ സുരക്ഷയാണ് നല്‍കിയിരിക്കുന്നത്.
ഭീകരാക്രമണത്തില്‍ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 15 പേരാണ് കൊല്ലപ്പെട്ടത്. നാലു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുദാസ്പുര്‍ ജില്ലയിലെ ദിനനഗറില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സൈനിക വേഷത്തിലെത്തിയ തോക്കുധാരികളാണ് ആക്രമണം നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























