അഫ്ഗാനില്‍ നിന്നും താലിബാന് മോചിപ്പിച്ച ഭീകരര്‍ ഇന്ത്യയിൽ വന്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട്; രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നത് നൂറോളം ഭീകരര്‍
അഫ്ഗാനില്‍ നിന്നും താലിബാന് മോചിപ്പിച്ച ജെയ്ഷെ മുഹമ്മദ് ഭീകരര്‍ രാജ്യത്ത് വന്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതായി അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തു. നൂറോളം ഭീകരര്‍ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ട് കിടക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കശ്മീരിനായി നീങ്ങാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്റുകളാണ് ഏജൻസികൾ കണ്ടെത്തിയത്. ഇതില്‍ നിന്നും ഭീകരാക്രമണവുമായി ബന്ധപ്പെട്ട സൂചനകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു.
ഇന്ത്യയെ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങള്‍ക്ക് താലിബാന് എല്ലാവിധ പിന്തുണയും ജെയ് ഷെ മുഹമ്മദ് ഉറപ്പു നല്‍കിയിരുന്നു. താലിബാനും ജെയ് ഷെ മുഹമ്മദ് മുതിര്‍ന്ന നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha