Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കലാമിന്റെ ഫേസ്ബുക്ക് ട്വിറ്റര്‍ അനന്തരാവകാശികളെ ചൊല്ലി കലഹം മൂത്തു

06 AUGUST 2015 12:29 PM IST
മലയാളി വാര്‍ത്ത.

എല്ലാവരുടെയും സ്‌നേഹവും അംഗീകാരവും ഏറ്റുവാങ്ങി ആരുടെയും ശത്രുത സമ്പാദിക്കാതെ കടന്നുപോയ വ്യക്തിയാണ് മഹാനായ കലാം. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ തര്‍ക്കം കലശലായിരിക്കുകയാണ് ഇപ്പോള്‍. ഫേസ്ബുക്ക്ട്വിറ്റര്‍ എന്നിവയുടെ അനന്തരാവകാശത്തിന്റെ പേരിലാണിപ്പോള്‍ ഉഗ്രന്‍ തര്‍ക്കം. ജീവിച്ചിരിക്കുന്ന കാലത്ത് തന്റെ അക്കൗണ്ടുകളിലൂടെ പ്രചോദനകരമായ നിരവധി സന്ദേശങ്ങള്‍ കലാം നല്‍കിയിരുന്നു. ഇവിടെ പ്രശ്‌നം ആര്‍ ക്രഡിറ്റ് അടിക്കുന്നു എന്നതുതന്നെ.
പ്രസ്തുത അക്കൗണ്ടുകള്‍ കലാമിന്റെ മരണശേഷം അദ്ദേഹത്തിന്റെ മുഖ്യ സഹായിയും പുസ്തകങ്ങളുടെ സഹരചയിതാവുമായ ശ്രീജന്‍ പാല്‍ സിങ് സ്വന്തം നിലയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് അദ്ദേഹത്തിന്റെ ഓഫീസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മുന്‍ പ്രസിഡന്റിന്റെ പേരില്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പോസ്റ്റുകള്‍ ഇടുന്നതും സന്ദേശങ്ങള്‍ കൈമാറുന്നതും നിര്‍ത്തണമെന്നാണ് ഓഫീസ് ഇന്നലെ ഇറക്കിയ ഒരു പ്രസ്താവനയിലൂടെ ശ്രീജനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രസ്തുത അക്കൗണ്ടുകള്‍ എത്രയും പെട്ടെന്ന് ഡിആക്ടിവേറ്റ് ചെയ്യാനും കലാമിന്റെ ഓഫീസ് ശ്രീജനോട് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ ഇതില്‍ ശ്രീജന് കടുത്ത അസംതൃപ്തിയാണുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കലാമിന്റെ രണ്ട് പുസ്തകങ്ങളുടെ സഹരചയിതാവാണ് ഇദ്ദേഹം. കലാമിന്റെ മരണത്തിന് ശേഷം കലാമിനൊപ്പം അവസാന എട്ട് മണിക്കൂറുകള്‍ എന്ന പേരില്‍ ശ്രീജന്‍ പ്രസ്തുത അക്കൗണ്ടുകളിലിട്ട പോസ്റ്റുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
ഒരു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ കലാമിനൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ ശ്രീജന്‍ ഷെയര്‍ ചെയ്യുന്നതിന് ഓഫീസിന് യാതൊരു എതിര്‍പ്പുമില്ലെന്നും എന്നാല്‍ അത് കലാമിന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയായിരിക്കരുതെന്നും അതിന് ശ്രീജന് യാതൊരു അവകാശവുമില്ലെന്നുമാണ് രണ്ടു ദശാബ്ദങ്ങളായി കലാമിന്റെ ശാസ്ത്ര ഉപദേഷ്ടായി പ്രവര്‍ത്തിക്കുന്ന വി. പോന്‍രാജ് പറയുന്നത്.
അക്കാര്യം ചെയ്യാന്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും എന്നാല്‍ ഓഫീസിന് ഇക്കാര്യത്തില്‍ അസംതൃപ്തി ഉണ്ടെങ്കില്‍ അവ ഡീ ആക്ടിവേറ്റ് ചെയ്യാന്‍ താന്‍ തയ്യാറാണെന്നും ശ്രീജന്‍ പറയുന്നു. എന്നാല്‍ അദ്ദേഹവുമൊത്തുള്ള തന്റെ അനുഭവങ്ങള്‍ ജനങ്ങളുമായി പങ്ക് വയ്ക്കുന്നത് തടയാന്‍ ഓഫീസിന് അധികാരമില്ലെന്നും ശ്രീജന്‍ കൂട്ടിച്ചേര്‍ത്തു. കലാം തന്റെ ഗുരുവും രക്ഷിതാവുമായിരുന്നുവെന്നാണ് ശ്രീജന്‍ പറയുന്നത്. ചെന്നൈയില്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ടുള്ള ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ശ്രീജന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
എന്നാല്‍ ശ്രീജനെതിരെ കലാമിന്റെ ഓഫീസ് അഹിതമായി ഒന്നു ചെയ്യുന്നില്ലെന്നാണ് പോന്‍രാജ് പറയുന്നത്. ശ്രീജന്‍ കലാമിന്റെ നല്ലൊരു വിദ്യാര്‍ത്ഥിയായിരുന്നുവെന്നും ആ നിലയ്ക്ക് അദ്ദേഹത്തിനുള്ള അനുഭവങ്ങള്‍ യുവജനങ്ങളുമായി പങ്ക് വയ്ക്കാനുള്ള അവകാശമുണ്ടെന്നും കലാമിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശമുണ്ടെന്നും പൊന്‍ രാജ് പറയുന്നു. താന്‍ രണ്ടു ദശാബ്ദങ്ങളായി കലാമിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്ന് കലാമിന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രചരിപ്പിക്കുകയാണ് തന്റെ മുഖ്യ ദൗത്യമെന്നും പൊന്‍രാജ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (8 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (8 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (8 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (9 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (9 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (9 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (9 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (10 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (10 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (10 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (10 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (10 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (10 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (10 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (10 hours ago)

Malayali Vartha Recommends