കാലു തിരുമ്മികൊടുക്കാത്തതിന് അധ്യാപകന്‍ മൂന്നാംക്ലാസുകാരന്റെ കാലൊടിച്ചു

കാലു തിരുമ്മി കൊടുക്കാത്തതിനാല്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ കാലൊടിച്ചു. ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നില്‍ നടന്ന സംഭവത്തില്‍ മൂന്നാം കഌസ് വിദ്യാര്‍ത്ഥിയെയാണ് അധ്യാപകന്‍ പരിക്കേല്‍പ്പിച്ചത്. വിദ്യാര്‍ത്ഥിയെ എടുത്തുയര്‍ത്തി താഴേയ്ക്ക് അടിക്കുകയായിരുന്നു. അധ്യാപകനെതിരെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ക്ലാസ് റൂമില്‍ കുട്ടികളെക്കൊണ്ട് പതിവായി കാലുതിരുമ്മിക്കുന്ന അധ്യാപകനാണ് ഈ കൊടും ക്രൂരത ചെയ്തത്. സ്ഥിരമായി ഇക്കാര്യം ചെയ്യുന്നതിനിടയില്‍ കഴിഞ്ഞദിവസം മടി പറഞ്ഞെന്നും ഇതേ തുടര്‍ന്ന് അദ്ധ്യാപകന്‍ തന്നെ എടുത്ത് താഴേയ്ക്ക് എറിഞ്ഞെന്നും മൂന്നാം കഌസില്‍ പഠിക്കുന്ന എട്ടു വയസ്സുകാരന്‍ പറഞ്ഞു.
ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കാന്‍ രണ്ടു കുട്ടികളെ വാതില്‍ക്കല്‍ നിര്‍ത്തിയ ശേഷമായിരുന്നു അധ്യാപകന്‍ ഇക്കാര്യം ചെയ്തത്. വീണു കാലൊടിഞ്ഞ തന്നെ അദ്ദേഹം ഒന്നു നോക്കുക പോലും ചെയ്തില്ല. പിന്നീട് പിതാവ് വന്നാണ് തന്നെ വീട്ടിലേക്കും പിന്നീട് ആശുപത്രിയിലേക്കും കൊണ്ടുപോയതെന്നും കുട്ടി പറഞ്ഞു. തങ്ങള്‍ കള്ളം പറയുകയാണെന്നാണ് പറഞ്ഞ് സ്‌കൂളില്‍ നിന്നു പോലും ആരും എത്തിയില്ലെന്ന് കുട്ടിയുടെ മാതാവും പറഞ്ഞു.
സ്‌കൂള്‍ പ്രിന്‍സിപ്പലിനു വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകര്‍ക്ക് നേരെ ഉയരുന്ന രണ്ടാമത്തെ ആരോപണമാണ് ഇത്. ദിവസങ്ങള്‍ക്ക് മുമ്പാണ് തലയിടിപ്പിച്ചതിനെ തുടര്‍ന്ന് പത്താംകഌസ്സുകാരന്‍ മരിച്ചത്. തലയ്ക്ക് പരിക്കേറ്റ് ഏറെ നേരം കിടന്നിട്ടും സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























