തങ്ങളുടെ പൗരനല്ല ഭീകരനെന്ന പാക്ക് വാദത്തിനു തിരിച്ചടി; പിതാവ് മകനെ അംഗീകരിച്ചു

ജമ്മു കശ്മീരില്‍ പിടിയിലായ പാക്ക് ഭീകരന്‍ തങ്ങളുടെ പൗരനല്ലെന്ന പാക്ക് വാദത്തിനു മുനയൊടിയുന്നു. ഭീകരന്‍ മുഹമ്മദ് നവീദിന്റെ പിതാവ് യാക്കൂബ്, അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേ മുഹമ്മദ് നവീദ് തന്റെ മകനാണെന്ന് അംഗീകരിച്ചു. മാത്രമല്ല, കൂടുതല്‍ സംസാരിച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്ന പേടിയും യാക്കൂബിനുണ്ടായിരുന്നു. ലഷ്‌കറെ തയിബയും പാക്ക് സൈന്യവും ഞങ്ങള്‍ക്ക് പിന്നാലെയാണ്. ലഷ്‌കറെ ഭീകരര്‍ ഞങ്ങളെ കൊല്ലും. നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ കൊല്ലപ്പെടും, എന്നാണ് അദ്ദേഹം പറഞ്ഞത്.
തന്നെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്കു നവീദ് നല്‍കിയ നമ്പരില്‍ നിന്നാണ് പിതാവിനെ അധികൃതര്‍ ബന്ധപ്പെട്ടത്. സഹോദരന്‍ മുഹമ്മദ് നദീം, ബന്ധുവും സഹോദരീഭര്‍ത്താവുമായ മുഹമ്മദ് താഹിര്‍ എന്നിവരുടെ നമ്പരും നല്‍കിയിട്ടുണ്ട്. പിടിയിലായ ഉടനെ തന്റെ സഹോദരങ്ങളിലൊരാള്‍ ഫൈസലാബാദിലെ സര്‍ക്കാര്‍ കോളജില്‍ പഠിപ്പിക്കുന്നുണ്ടെന്ന് നവീദ് പറഞ്ഞിരുന്നു. കൂടാതെ, ഒരാള്‍ വസ്ത്രനിര്‍മാണശാല നടത്തുന്നു. എന്നിങ്ങനെ താന്‍ പാക്ക് പൗരനാണെന്നതിനു കൂടുതല്‍ വിവരങ്ങള്‍ നവീദ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ട്.
അതേസമയം, ഉധംപൂരില്‍ പിടിയിലായ ലഷ്‌കറെ തയിബ ഭീകരന്‍ ഉസ്മാന്‍ ഖാന്‍ എന്ന മുഹമ്മദ് നവീദ് പാക്കിസ്ഥാന്‍കാരന്‍ അല്ലെന്ന് പാക്ക് സര്‍ക്കാര്‍ പറഞ്ഞു. ദേശീയ റജിസ്റ്ററില്‍ നവീദിന്റെ പേരോ മറ്റുവിവരങ്ങളോ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 2008-ല്‍ മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ അജ്മല്‍ കസബിന്റെ പൗരത്വവും പാക്കിസ്ഥാന്‍ നിഷേധിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























