ആസിഡ് ആക്രമണം: ഇരകള്‍ക്ക് സൗജന്യ ചികിത്സയൊരുക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളിലെല്ലാം ആസിഡ് ഇരകള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷന്‍ സ്വാതി മലിവല്‍ പറഞ്ഞു.
ഇരകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മലിവല്‍. ആസിഡ് ആക്രമണത്തിന് ഇരയായ അഞ്ചു യുവതികളുമായാണ് മലിവാല്‍ മന്ത്രിമാരെ കണ്ടത്.
തങ്ങളുടെ ആവശ്യം പരിഗണിച്ച ആരോഗ്യമന്ത്രി സംസ്ഥാനത്തെ 35 ആസിഡ് ഇരകളുടെ ചികിത്സാ കാര്യങ്ങള്‍ക്കായി തന്റെ ഓഫീസിലെ ഒരു സ്റ്റാഫിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചതായും മലിവല്‍ പറഞ്ഞു. ആസിഡ് ഇരകള്‍ക്ക് പ്ലാസ്റ്റിക് സര്‍ജി ഉള്‍പ്പെടെയുള്ള മുഴുവന്‍ ചികിത്സാ ചെലവുകളും വഹിക്കാന്‍ സ്വകാര്യ ആശുപത്രികളും തയ്യാറാകണമെന്ന് ഏപ്രില്‍ 11ന് സുപ്രീം കോടതി നല്‍കിയ ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാരിനെ സമീപിച്ചത്. മികച്ച ആശുപത്രികളില്‍ നല്ല ചികിത്സ ലഭ്യമാക്കാനാണ് തങ്ങളുടെ ശ്രമമെന്നും മലിവല്‍ വ്യക്തമാക്കി.
ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളുടെ വിശദാംശങ്ങളും നല്‍കണമെന്നും ഇരകള്‍ക്കു വേണ്ടി പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കുമെന്നും ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന സത്യേന്ദ്ര ജെയിന്‍ അറിയിച്ചതായും മലിവല്‍ പറഞ്ഞു.
ഡല്‍ഹി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പുനരുജ്ജീവിപ്പിക്കുമെന്നും ജി.ബി റോഡിലെ ലൈംഗിക തൊഴിലാളികള്‍ക്കിടയില്‍ ഗര്‍ഭ നിരോധന ഉറകളുടെ വിതരണം ഊര്‍ജിതമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി അവര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























