Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോദി-ജയലളിത കൂടിക്കാഴ്ച: 45 മിനിറ്റോളം മോഡി തലൈവിയുമായി കൂടിക്കാഴ്ച്ച നടത്തി, മോദിയുടെ ആദ്യ ചെന്നൈ സന്ദര്‍ശനമാണിത്

07 AUGUST 2015 03:41 PM IST
മലയാളി വാര്‍ത്ത.

കരള്‍രോഗത്തെത്തുടര്‍ന്നു ചികിത്സയിലാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വീണ്ടും പൊതുവേദിയില്‍. തമിഴ്‌നാട്ടില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയലളിത ചെന്നൈ വിമാനതാവളത്തിലെത്തി സ്വീകരിച്ചു. പ്രഥമ ദേശീയ കൈത്തറിദിനം ഉദ്ഘാടനം ചെയ്യാനെത്തിയ മോദിക്കു കൈത്തറി നെയ്ത ഷാള്‍ നല്കിയാണു തലൈവി സ്വീകരിച്ചത്.
പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയില്‍ ഇരുവരും നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ ചെന്നൈ സന്ദര്‍ശനമാണിത്. 45 മിനിറ്റോളം മോദി ജയയുടെ വസതിയില്‍ ചെലവഴിച്ചു. കഴിഞ്ഞ ജൂണില്‍ ദേശീയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കായാണ് അദ്ദേഹം അവസാനമായി നഗരത്തിലെത്തിയത്. അന്ന് ജയലളിതയെ സന്ദര്‍ശിക്കാതെ മോദി പോയത് സൂപ്പര്‍താരം രജനീകാന്തിനെ കാണാനായിരുന്നു.
പ്രസന്നവതിയായി കാണപ്പെട്ട ജയലളിത വിമാനത്താവളത്തില്‍ വെച്ച് മോദിയുമായി പതിനഞ്ചുമിനിറ്റോളം സംസാരിച്ചു. ഗവര്‍ണര്‍ കെ. റോസയ്യയും ചെന്നൈ വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാല്‍ മദ്രാസ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടന്ന ദേശീയ കൈത്തറി ദിനാഘോഷത്തില്‍ ജയലളിത പങ്കെടുത്തില്ല. നേരത്തേ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കും രാമേശ്വരത്ത് ജയലളിത എത്തിയിരുന്നില്ല.

2016ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ സ്വാധീനം വ്യാപിപ്പിക്കാന്‍ ജയലളിതയോട് അടുക്കുന്നുവെന്ന അഭ്യൂഹവും ശക്തമാണ്. രാജ്യസഭയില്‍ ബി.ജെ.പി ന്യൂനപക്ഷമായതിനാല്‍ വിവിധ ബില്ലുകള്‍ പാസാക്കുന്നതിന് അണ്ണാ ഡി.എം.കെ അടക്കമുള്ള ചെറുപാര്‍ട്ടികളുടെ പിന്തുണ നിര്‍ണായകമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (9 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (9 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (9 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (9 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (10 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (10 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (10 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (10 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (10 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (10 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (11 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (11 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (11 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (11 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (11 hours ago)

Malayali Vartha Recommends