കശ്മീരില്‍ പാക് പ്രകോപനം വീണ്ടും; സൈനികപോസ്റ്റുകള്‍ക്ക് നേരെ വെടിവെയ്പ്പ്

കശ്മീരില്‍ രണ്ടു ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ഒരു തീവ്രവാദി ജീവനോടെ പിടിയിലാകുകയും ചെയ്ത ആക്രമണത്തിന് തൊട്ടുപിന്നാലെ അതിര്‍ത്തിയില്‍ പാക് പ്രകോപനവും. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടിവെയ്പ്പ് നടത്തി. പൂഞ്ച് ജില്ലയിലെ സൂസിയാന്‍ മേഖലയിലാണ് വെടിവെയ്പ്പ് നടന്നത്. മൂന്ന് ദിവസമായി ഇന്ത്യന്‍ സൈന്യത്തി?ന്റെ വിവിധ സെക്ടറുകളില്‍ പാകിസ്താന്‍ ആക്രമണം നടത്തുകയാണ്.
മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം പാകിസ്താന്‍ നടത്തിയ വെടിവെയ്പ്പില്‍ ചില ഗ്രാമീണര്‍ക്ക് പരിക്കേറ്റിരുന്നു. പാകിസ്താന്‍ ആക്രമണം ശക്തമാക്കിയതോടെ ഇന്ത്യയും തിരിച്ചടി തുടങ്ങിയിട്ടുണ്ട്. ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ അവസരം ഒരുക്കുന്നതി?ന്റെ ഭാഗമാണ് പാക് വെടിവെയ്‌പ്പെന്നാണ് ഇന്ത്യന്‍ ആരോപണം. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ രണ്ടിടങ്ങളിലാണ് ആക്രമണം നടത്തിയത്.
കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ ഉധംപുരില്‍ പോലീസ് ഔട്ട്‌പോസ്റ്റിനു നേര്‍ക്ക് നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റിരുന്നു. ബസന്ത്ഗഡിലെ പോലീസ് പോസ്റ്റാണ് രാത്രി 9.15ന് ആക്രമിക്കപ്പെട്ടത്. കശ്മീരിലെ പുല്‍വാമയില്‍ ഭീകരനെ സൈന്യം വധിച്ചതിനു പിന്നാലെയാണു ഉധംപുരില്‍ ആക്രമണമുണ്ടായത്. ഉധംപുര്‍ ഭീകരാക്രമണക്കേസ് എന്‍.ഐ.എയ്ക്കു കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha























