Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇ.എസ്.ഐ ഇനി സാധാരണക്കാര്‍ക്കും… നിര്‍മാണ തൊഴിലാളികളും, ഓട്ടോ ഡ്രൈവര്‍മാരും,അങ്കണവാടി ജീവനക്കാരുമെല്ലാം ഇനി ഇ.എസ്.ഐക്ക് അര്‍ഹര്‍

08 AUGUST 2015 09:40 AM IST
മലയാളി വാര്‍ത്ത.

ഇഎസ്‌ഐ സേവന പരിധി വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി നിര്‍മാണ തൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, ആശ ആരോഗ്യ പദ്ധതി പ്രവര്‍ത്തകര്‍, സൈക്കിള്‍ റിക്ഷ തൊഴിലാളികള്‍, വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളെ ഇഎസ്‌ഐ സേവന പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ഇഎസ്‌ഐ കോര്‍പറേഷന്‍ തീരുമാനിച്ചു. കേന്ദ്ര തൊഴില്‍ സഹമന്ത്രി ബണ്ഡാരു ദത്താത്രേയയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച്ച ചേര്‍ന്ന ഇഎസ്‌ഐ കോര്‍പറേഷന്‍ ബോര്‍ഡ് യോഗത്തിലാണ് സുപ്രധാനമായ തീരുമാനമുണ്ടായത്.
അസംഘടിത മേഖലയിലെ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയുള്ള ഇഎസ്‌ഐ പ്രത്യേക പാക്കേജ് തയ്യാറാക്കുന്നതിനു സമിതി രൂപീകരിക്കുമെന്നു കേന്ദ്രമന്ത്രി യോഗത്തില്‍ അറിയിച്ചു.
അതേസമയം, ഇ.എസ്.ഐ.യില്‍ അംഗമാകുന്നതിനുള്ള തൊഴിലാളിയുടെ ശമ്പളപരിധി 15,000 രൂപയില്‍നിന്ന് 25,000 രൂപയായി ഉയര്‍ത്തണമെന്ന മുന്‍തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാത്തതില്‍ ശക്തമായ പ്രതിഷേധവും യോഗത്തിലുയര്‍ന്നു. എന്നാല്‍ ഇതുസംബന്ധിച്ച് മന്ത്രി ഉറപ്പുനല്‍കിയില്ല. ഇ.എസ്.ഐയുടെ പരിധി വ്യാപിപ്പിക്കണമെന്ന് കഴിഞ്ഞമാസം ചേര്‍ന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് തീരുമാനിച്ചിരുന്നു. അതിനു തുടര്‍ച്ചയായിട്ടാണ് തൊഴില്‍മന്ത്രി ഭണ്ഡാരു ദത്താത്രേയയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്നത്.

നിലവില്‍ ഇഎസ്‌ഐ പദ്ധതിയിലുള്ള അംഗങ്ങളില്‍ നിന്ന് ശമ്പളത്തിന്റെ 1.75 ശതമാനവും തൊഴിലുടമയില്‍ നിന്ന് 4.75 ശതമാനവുമടക്കം ആകെ ശമ്പളത്തിന്റെ 6.5% തുകയാണു വിഹിതമായി കോര്‍പറേഷനിലേക്ക് അടയ്ക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വിഹിതമുള്‍പ്പെടെ സമിതി തീരുമാനിക്കും. ഇഎസ്‌ഐ പദ്ധതിയില്‍ രാജ്യത്താകെ രണ്ടു കോടി അംഗങ്ങളടക്കം എട്ടു കോടിയോളം ഗുണഭോക്താക്കളാണുള്ളത്. പദ്ധതി വിപുലീകരിക്കുന്നതോടെ അംഗങ്ങളുടെയും ഗുണഭോക്താക്കളുടെയും എണ്ണം ഇരട്ടിയിലധികമാകുമെന്നാണു കണക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (9 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (9 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (9 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (9 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (10 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (10 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (10 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (10 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (10 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (10 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (11 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (11 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (11 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (11 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (11 hours ago)

Malayali Vartha Recommends