Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു


ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ വൻ വരവേൽപ്പ്.... എല്ലാവരും പൂർണ ആരോഗ്യവാന്മാരാണെന്ന് സ്പേ സെന്റ‍ർ.... ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികർ


ലോകത്തിന്റെ കണ്ണുകള്‍ ഇസ്ലാമാബാദിലേക്ക്..ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പടക്കപ്പലുകള്‍..ഓരോ നിമിഷവും ആശങ്കയുടേത്..


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..

മന്ത്രിയെ സ്വീകരിക്കാന്‍ എത്തിയില്ല; വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു

08 AUGUST 2015 11:20 AM IST
മലയാളി വാര്‍ത്ത.

സഹപാഠികള്‍ വിദ്യാര്‍ത്ഥിയെ കോളേജ് ക്യാമ്പസിലിട്ട് തല്ലിക്കൊന്നു. പശ്ചിമ മിഡ്‌നാപ്പൂര്‍ സബാങ്ങിലെ കോളേജിലായിരുന്നു വിദ്യാര്‍ത്ഥി മരണമടഞ്ഞത്. മന്ത്രിയെ സ്വീകരിക്കാന്‍ എത്തിയില്ലെന്ന കാരണത്താല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന കൃഷ്ണ എന്ന യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷവും കോണ്‍ഗ്രസും സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

സംഭവത്തെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അപലപിച്ചു. അതേസമയം തൃണമൂല്‍ ഛത്ര പരിക്ഷത്ത് അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ ഉപവിഭാഗമായ ഛത്ര പരിക്ഷത്താണ് അക്രമം നടത്തിയതെന്നും മമതാ ബാനര്‍ജി ആരോപിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തിലെ ഇര കൃഷ്ണപ്രസാദ് പുറത്തുള്ളയാളാണെന്നും അയാള്‍ കോളേജില്‍ എന്തിനു വന്നെന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30- ഓടെ ടിഎംസിപി അംഗങ്ങളും ഛത്ര പരിക്ഷത്ത് ഭരിക്കുന്ന സബാങ്ങ് സജാനികാന്ത മഹാവിദ്യാലയത്തിലെ മറ്റുള്ളവരും തമ്മില്‍ ശക്തമായ വാക്കേറ്റം ഉണ്ടായിരുന്നു. ടിഎംസിപിയ്ക്ക് മുദ്രാവാക്യം വിളിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ യൂണിയന്‍ റൂമില്‍ പ്രവേശിക്കുകയും സബാങ്ങിലെ പ്രളയകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന തൃണമൂല്‍ മന്ത്രി സൗമന്‍ മഹാപാത്രയെ സ്വീകരിക്കാന്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഛത്ര പരിക്ഷത്തുകാര്‍ ഇതിനെ എതിര്‍ത്തതോടെ വാക്കേറ്റമായി. കൃഷ്ണയായിരുന്നു ഏറ്റവും എതിര്‍ത്തത്.

ഇതേ തുടര്‍ന്ന് വടികളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ച് കൃഷ്ണയെ മര്‍ദ്ദിക്കുകയും വലിച്ച് പുറത്തിടുകയും ചെയ്തു. ലൈബ്രറിക്ക് മുന്നിലിട്ട് വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കേ വീണ്ടും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടയില്‍ സൗമന്‍ ഗാംഗുലി, സൗഗാന്‍ സെന്‍ എന്നീ സിപി പ്രവര്‍ത്തകര്‍ കൃഷ്ണയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്കും ക്രൂരമായ മര്‍ദ്ദനമേറ്റു. ചില ടിഎംസിപി വിദ്യാര്‍ത്ഥികള്‍ കൃഷ്ണയെ ഒരു മുറിയില്‍ പൂട്ടിയിട്ട് വീണ്ടും മര്‍ദ്ദിച്ചു. എന്നാല്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വരാന്‍ തുടങ്ങിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

പിന്നീട് സിപി അനുയായികള്‍ കൃഷ്ണയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ധ്യാപകര്‍ കാര്‍ വിട്ടുകൊടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞു. അതേസമയം ഇരയ്ക്ക് സഹായം കിട്ടാത്ത രീതിയില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന എല്ലാ പഴുതും അടച്ചതാണ് മരണകാരണമെന്ന് മമതാ ബാനര്‍ജി ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തിൽ മംഗളകർമ്മങ്ങൾ; അപ്രതീക്ഷിത ധനനേട്ടം കാത്തിരിക്കുന്ന രാശികൾ.  (20 minutes ago)

എസ്.ഐ.ടിയുടെ നേതൃത്വത്തിൽ ശബരിമലയിൽ വീണ്ടും തെളിവെടുപ്പ് നടത്തി....  (33 minutes ago)

ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ...  (1 hour ago)

കലാകാരന്മാർക്ക് വലിയ അംഗീകാരവും പ്രശസ്തിയും! മകരം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച് ​ര​ണ്ട് ​യു​വാ​ക്ക​ൾ​ക്ക് ​ഗു​രു​ത​ര​ ​പ​രി​ക്ക്.... സം​ഭ​വ​ത്തി​ൽ​ ​കേ​സെ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു  (1 hour ago)

ചരിത്രദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ആർട്ടെമിസ് 2 സംഘത്തിന് സ്പേസ് സെന്ററിൽ  (1 hour ago)

ഓഹോ ഇപ്പോൾ ഇങ്ങനെ ആയോ ..? 'ശ്രീനന്ദ ബാരിക്കേഡ് മറികടന്ന് ഇറങ്ങി; വഴക്കു പറഞ്ഞ് കയറ്റി'; വീണ്ടും പോയി ബന്ധുക്കൾ ഇപ്പോൾ പറയുന്നത്..!  (10 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! വീണ ക്ലീന്‍ സ്വീപ്പ് പട്ടാഭിഷേകമെന്ന്..! ഉവ്വ തെക്കോട്ട് നോക്കി ഇരിക്ക്..!  (11 hours ago)

UAE താമസിക്കുന്നവർ സൂക്ഷിക്കൂ മാറിമറിഞ്ഞ് കാലാവസ്ഥ പുറത്തിറങ്ങുമ്പോൾ കരുതൽ വേണം..! 3 പ്രവാസികൾ മരിച്ചു  (11 hours ago)

പിണറായി കണ്ടംവഴി ഓടും ധർമ്മടത്ത് കൂട്ട തോൽവി പ്രവചനം ഇങ്ങനെ  (11 hours ago)

വന്ദേഭാരതിന് നേരെ തുരു തുരാ കല്ലേറ്..!C 1 കോച്ച് തകർന്നു ജനൽച്ചില്ലു പിള്ളർന്നു..! CRPF-വമ്പൻ നീക്കം  (11 hours ago)

സ്ട്രോങ്ങ് റൂം കുത്തിത്തുറക്കാൻ നീക്കം ..തോക്ക് ചൂണ്ടി കേന്ദ്ര സേന. കളക്ടർ കരഞ്ഞ് പറഞ്ഞ് ഒടുവിൽ ത്രിബിൾ പൂട്ട്  (11 hours ago)

10 ലക്ഷം കിട്ടി ദല്ലാൾ നന്ദകുമാർ അടിച്ച് നിന്റെ പണിക്കുറ്റം തീര്‍ക്കും; വനിതാ നേതാവിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശോഭ  (11 hours ago)

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി  (12 hours ago)

കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ പരാതി നല്‍കി ബിജെപി നേതാവ്  (13 hours ago)

Malayali Vartha Recommends