വിവാഹാഭ്യര്‍ത്ഥന നിരസിച്ച പതിനേഴുകാരിയെ യുവതി കുത്തിക്കൊന്നു

കാലം മാറിയപ്പോള്‍ വാര്‍ത്തകളും മാറുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നിരവധി കൊലപാതകങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതാ വ്യത്യസ്തമായ ഒരു വാര്‍ത്ത. വിവാഹാഭ്യര്‍ത്ഥന നിരസിച്ച പതിനേഴുകാരിയെ യുവതി കുത്തിക്കൊന്നു. വ്യാഴാഴ്ച വൈകുന്നേരം കൊല്‍ക്കത്തയിലാണ് സംഭവം. കൊല്‍ക്കത്തയില്‍ ഗാര്‍ഡന്‍ റീച്ചിലെ സതേണ്‍ റെയില്‍വെ ജീവനക്കാരുടെ കോട്ടേഴ്‌സിലാണ് കൊലപാതകം നടത്തത്. കൊല നടത്തിയ 23കാരി ഒളിവില്‍ പോയി. സ്വവര്‍ഗാനുരാഗിയായ യുവതി പതിനേഴുകാരിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. യുവതിയുടെ ആവശ്യം നിരസിച്ചതില്‍ പ്രകോപിതയായാണ് കൊലപാതകം നടത്തിയത്.
റിങ്കി ഷാ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. മന്ദിര എന്ന യുവതിയാണ് കൊല നടത്തിയത്. ഇവര്‍ക്കായി തെരച്ചില്‍ വ്യാപകമാക്കിയതായി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുദീപ് സര്‍ക്കാര്‍ അറിയിച്ചു. മന്ദിരയും റിങ്കി ഷായും രണ്ട് വര്‍ഷമായി സുഹൃത്തുക്കളായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ എതാനും ചില മാസങ്ങളായി മന്ദിര, റിങ്കിയെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നതായും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗാനുരാഗിയുടെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കൊലപാതകം നടത്തുന്ന അത്യപൂര്‍വ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ് രണ്ട് വര്‍ഷത്തിനിടെ സ്വവര്‍ഗാനുരാഗത്തോട് ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ മാത്രം മൂന്ന് സ്വവര്‍ഗ ദമ്പതികള്‍ കൊല്ലപ്പെട്ടതായും പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























