മേമന്‍ റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് മൂന്ന് ചാനലുകള്‍ക്ക് നോട്ടീസ്

യാക്കൂബ് മേമന്റെ ശിക്ഷാവിധിയുടെ റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട് മൂന്ന് ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. എന്‍ഡിടിവി, എബിപി ന്യൂസ്, ആജ്തക് എന്നീ ചാനലുകള്‍ക്കാണ് നോട്ടീസ്. യാക്കൂബ് മേമന്റെ ശിക്ഷാവിധി നടപ്പാക്കിയ ദിവസം നീതിന്യായ വ്യവസ്ഥയെയും രാഷ്ട്രപതിയെയും അപമാനിക്കുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്തു എന്നാണ് ചാനലുകള്‍ക്കെതിരായ ആരോപണം.
1993 ലെ മുബൈ ഭീകരാക്രമണക്കേസ് പ്രതി യാക്കൂബ് മേമനെ ജൂലൈ മുപ്പതിനാണ് തൂക്കിലേറ്റിയത്. സുപ്രീം കോടതില്‍ പുലര്‍ച്ചെ വരെ നീണ്ട അസാധാരണ നിയമ നപടികള്‍ക്കൊടുവിലായിരുന്നു ശിക്ഷ നടപ്പാക്കാനുള്ള തീരുമാനം. ഈ ദിവസം ഹിന്ദി ചാനലുകളായ ആജ്തകും എബിപി ന്യൂസും കേസിലെ പ്രതിയും അധോലോക നായകനുമായ ഛോട്ടാഷക്കീലുമായി ഫോണ്‍ സംഭാഷണം നടത്തി സംപ്രേഷണം ചെയ്തു.
യാക്കൂബ് മേമന്‍ നിരപരാധിയാണെന്നും കേസില്‍ നീതിനടപ്പായില്ലെന്നും കോടതിയില്‍ വിശ്വാസമില്ലെന്നും ഈ സംഭാഷണത്തില്‍ ഛോട്ടാഷക്കീല്‍ സമര്‍ത്ഥിച്ചു. ഇത്തരം ഒരു സംഭാഷണം സംപ്രേഷണം ചെയ്ത ചാനലുകളുടെ നടപടി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെയും രാഷ്ട്രപതിയെയും അപമാനിക്കുന്നതാണെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.
യാക്കൂബ് മേമന്റെ അഭിഭാഷകനുമായി നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്തതിനാണ് എന്‍ഡിടിവിക്ക് നോട്ടീസ്. മേമന്റെ അഭിഭാഷകന്‍ വധശിക്ഷയുടെ പ്രസക്തി ചോദ്യം ചെയ്‌തെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























