Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാട്ടുകാരെ പോലീസിലെടുത്തു… ജീവന്‍ പണയപ്പെടുത്തി ഭീകരനെ ജീവനോടെ പിടികൂടിയ രണ്ട് ഗ്രാമീണ യുവാക്കളെ പോലീസിലെടുത്തു

12 AUGUST 2015 09:04 AM IST
മലയാളി വാര്‍ത്ത.

ജീവന്‍ പണയപ്പെടുത്തി ഭീകരനെ ജീവനോടെ പിടികൂടിയ ഗ്രാമീണര്‍ക്ക് സര്‍ക്കാരിന്റെ ആദരം. ഉദംപൂരില്‍ ആക്രമണം നടത്തിയ പാക് ലഷ്‌കര്‍ ഇ തൊയ്ബ അംഗം മുഹമ്മദ് ഉസ്മാനെ പിടികൂടിയവര്‍ക്കാണ് കാശ്മീര്‍ സര്‍ക്കാരിന്റെ ആദരം. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയവര്‍ ഇനി പൊലീസുകാരായി തിളങ്ങും. സ്വയരക്ഷ പോലും കണക്കിലെടുക്കാതെ ഭീകരനെ ജീവനോടെ പിടികൂടിയ രണ്ട് ഗ്രാമീണ യുവാക്കള്‍ക്കും ജമ്മു കാശ്മീര്‍ പൊലീസില്‍ നിയമനം നല്‍കി.
പഖ്‌ലായി സ്വദേശി രാകേഷ് കുമാര്‍ ശര്‍മ, നാനാക് നഗര്‍ സ്വദേശി ബിക്രംജീത് സിങ് എന്നവരാണ് ജമ്മു കാശ്മീര്‍ പൊലീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാക് തീവ്രവാദിയെ പിടികൂടാന്‍ ഇരുവരും കാണിച്ച ധൈര്യം കണക്കിലെടുത്ത് സ്വാതന്ത്ര ദിനത്തില്‍ യുവാക്കള്‍ക്ക് ശൗര്യചക്ര നല്‍കി ആദരവ് പ്രകടിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഇതിന് കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നതിനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
യുവാക്കളില്‍ രാകേഷ് കുമാര്‍ ശര്‍മയെ സംസ്ഥാന പൊലീസില്‍ കോണ്‍സ്റ്റബിള്‍ തസ്തികയില്‍ നിയമിക്കാനാണ് അധികൃതരുടെ തീരുമാനം. ബിക്രം ജീത് സിങിന്റെ നിയമനത്തില്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ സര്‍ക്കാരിനെ സമീപിക്കും. 
ഉദംപൂരില്‍ ബി.എസ്.എഫ് വാഹനത്തിന് നേരെ ആക്രമണം നടത്തിയശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിന് ഇടയിലാണ് പാക് ഭീകരന്‍ മുഹമ്മദ് ഉസ്മാന്‍ പിടിയിലാകുന്നത്.\"\"
ജമ്മുശ്രീനഗര്‍ ദേശീയപാതയിലെ സാംരോളിയില്‍ ബി.എസ്.എഫ്. വാഹനങ്ങള്‍ക്കുനേരെ ഗ്രനേഡെറിഞ്ഞാണ് ഭീകരര്‍ സാന്നിധ്യമറിയിച്ചത്. പിന്നാലെ വെടിവെപ്പ്. സൈനികര്‍ പ്രത്യാക്രമണം ആരംഭിച്ചു. അഞ്ചുമണിക്കൂറോളംനീണ്ട ഏറ്റുമുട്ടലിനിടെ ഒരു ഭീകരനെ സൈന്യം വധിക്കുന്നു. ഇതോടെ സമീപത്തെ കുഗ്രാമമായ ചിര്‍ദിയിലേക്ക് ഉസ്മാന്‍ രക്ഷപ്പെട്ടു. ചിര്‍ദിയില്‍ വീട്ടിനുള്ളില്‍ കയറി മൂന്നു ഗ്രാമവാസികളെ ഉസ്മാന്‍ തോക്കുചൂണ്ടി ബന്ദിയാക്കി. തുടര്‍ന്നു തോക്കുചൂണ്ടി രക്ഷപ്പെടാനുള്ള വഴി കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ബന്ദികളായ വിക്രംജിത്, രാകേഷ് എന്നിവര്‍ കാണിച്ച ധീരതയാണ് ഇയാളെ കുടുക്കിയത്. രാകേഷ് അയാളെ പിടിച്ചുവയ്ക്കുകയും വിക്രംജിത് തോക്കു തട്ടിമാറ്റുകയും ചെയ്തു. ബലപ്രയോഗത്തിനിടെ അയാള്‍ വെടിവച്ചെങ്കിലും ആര്‍ക്കും ജീവാപായമുണ്ടായില്ല. ഇതിനിടെ പ്രദേശം വളഞ്ഞിരുന്ന പൊലീസും സൈന്യവും സ്ഥലത്തെത്തി ഇയാളെ കൊണ്ടുപോയി. ഈ ധീരതയ്ക്കാണ് ഇപ്പോള്‍ അംഗീകാരമെത്തുന്നത്.
സബിനുശേഷം ജീവനോടെ പിടികൂടുന്ന ആദ്യ ഭീകരനാണ് ഇയാള്‍. 16 വയസ്സിനോടടുത്ത് പ്രായം. സ്വദേശം പാക്കിസ്ഥാനിലെ ഫൈസലാബാദ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (9 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (9 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (9 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (10 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (10 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (10 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (11 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (11 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (11 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (11 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (11 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (11 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (11 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (12 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (12 hours ago)

Malayali Vartha Recommends