സ്വാതന്ത്ര്യദിനത്തില്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് മധുരം നല്‍കില്ലെന്ന് ഇന്ത്യ

ഇന്ത്യാ പാക്ക് പട്ടാളക്കാര്‍ക്കിടയില്‍ നിന്നും സൗഹൃദം മായുന്നു. സ്വാതന്ത്ര്യദിനത്തില്‍ പാക്കിസ്ഥാന് മധുരം നല്‍കില്ലെന്ന് ഇന്ത്യ. സ്വാതന്ത്ര്യ ദിനത്തില്‍ ഇരു രാജ്യങ്ങളും മധുരം പങ്കുവെക്കുന്ന പതിവ് സാധാരണമാണ്.
എന്നാല്‍, സ്വാതന്ത്ര്യ ദിനത്തില്‍ ഇരു രാജ്യങ്ങളും മധുരം പങ്കുവച്ച് ആശംസകള്‍ അറിയിക്കുന്ന പതിവ് ഇനിയുണ്ടാകില്ല. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് സ്വാതന്ത്ര്യദിനത്തില്‍ പാക്കിസ്ഥാന് മധുരം കൈമാറേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു.
കരാര്‍ ലംഘനത്തില്‍ നിരവധി തവണ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. ഇനിയും തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യ മുന്നറിയിപ്പും നല്‍കിയിരുന്നു. കഴിഞ്ഞ മാസം മാത്രം 19 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. മൂന്നു സൈനികര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്വാതന്ത്ര്യദിനത്തിനു പുറമെ മറ്റു വിശേഷ ദിവസങ്ങളിലും ഇന്ത്യയുടെ സേനാംഗങ്ങള്‍ അതിര്‍ത്തിയില്‍ പാക് പടയാളികള്‍ക്കു മധുരം നല്‍കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ഈദ് ദിനത്തില്‍ വാഗ അതിര്‍ത്തിയില്‍ ഇന്ത്യ നല്‍കിയ മധുരം പാക്കിസ്ഥാന്‍ നിരസിച്ചിരുന്നു. ഇന്ത്യന്‍ സൈനികര്‍ നല്‍കിയ മധുരപലഹാരം സ്വീകരിക്കാന്‍ പാക്ക് സൈനികര്‍ തയാറായില്ല. മാത്രമല്ല ആശംസകള്‍ കൈമാറുന്ന പതിവും നടന്നില്ല. സംഘര്‍ഷത്തിന് പാക്കിസ്ഥാന്‍ കോപ്പുകൂട്ടുന്നതിന്റെ സൂചനയായാണ് ഇക്കാര്യം ഇന്ത്യയുടെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























