ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ അപകടത്തില്‍പെട്ട യാത്രക്കാരിയെ രക്ഷപ്പെടുത്തി ആര്.പി.എഫ് ഉദ്യോഗസ്ഥ
സ്റ്റേഷന് പ്ലാറ്റ്ഫോമില്‍ നിന്ന് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പാളത്തിനുമിടയില്‍ കുടുങ്ങിയ യാത്രക്കാരിയെ രക്ഷപ്പെടുത്തി ആര്.പി.എഫ് ഉദ്യോഗസ്ഥ. യാത്രക്കാരി വീഴുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അതിവേഗം ഓടിയെത്തിയതായിരുന്നു സ്വപ്ന ഗോല്‍ക്കര്‍ എന്ന ആര്.പി.എഫ് ഉദ്യോഗസ്ഥ. അപകടത്തില്‍ പെട്ട യുവതിയെ ഇവര്‍ വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. സാരമായി പരിക്ക് പറ്റാതിരുന്ന യാത്രക്കാരി എഴുന്നേറ്റ് നില്ക്കുന്നതും വീഡിയോയില്‍ കാണാം.
ഇന്ത്യന്‍ റെയില്‍വേയുടേയും റെയില്‍വേ മന്ത്രാലയത്തിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് സ്വപ്നെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്വപ്ന ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്
https://www.facebook.com/Malayalivartha