കൗമരക്കാരിക്ക് നേരെ പിതാവിന്റെ ലൈംഗികാതിക്രമം, സുഹൃത്തുക്കളുടെ സഹായത്തോടെ വെട്ടിക്കൊലപ്പെടുത്തി, മകളും പ്രായപൂര്‍ത്തിയാകാത്ത മൂന്നു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ
ലൈംഗിക പീഡനം സഹിക്കാനാകാതെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പിതാവിനെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തി. സംഭവത്തില്‍ മകളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെയും പ്രായപൂര്‍ത്തിയാകാത്ത മൂന്നു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തുക്കള്‍ വീട്ടിലെത്തി രണ്ടു പെണ്മക്കളുടെ മുന്നില്‍ വെച്ച് പിതാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു 45 കാരനയ ബിഹാര്‍ സ്വദേശിയെ കൊലപ്പെടുത്തിയത്. പിതാവ് കൊല്ലപ്പെട്ട വിവരം മൂത്തമകള്‍ അയല്‍വീട്ടില്‍ പോയി അറിയിക്കുകയായിരുന്നു.
കൊല്ലപ്പെട്ടയാള്‍ രണ്ടാമത് വിവിഹം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആദ്യ ഭാര്യ ബിഹാറിലും, രണ്ടാം ഭാര്യ കലബുറഗിയിലുമാണുള്ളത്. രണ്ടാം വിവാഹത്തിലാണ് രണ്ടു പെണ്മക്കള്. പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടി അമ്മയെ അറിയിച്ചിരുന്നു. ഇതിനെ ചൊല്ലി കൊല്ലപ്പെട്ടയാളുമായി വഴക്കുണ്ടായതായി പൊലീസ് പറയുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ പിതാവ് തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് സഹായം തേടിയത്. ഇതിന് പിന്നാലെയാണ് പിതാവിനെ വീട്ടിലെത്തി സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി . ലൈംഗിക പീഡനം കാരണം സുഹൃത്തുക്കളുടെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha