സൈന്യത്തിന്റെ കരുത്ത് വർധിപ്പിക്കാൻ ആറ് റഫേലുകളുടനെയെത്തും; ഇനി ചൈനയ്ക്കും പാകിസ്ഥാനും നെഞ്ചിടിപ്പ് കൂടും; നിമിഷ നേരം കൊണ്ട് ശത്രു പാളങ്ങൾ അഗ്നി ഗോളമാക്കും

സൈന്യത്തിന്റെ കരുത്ത് വർധിപ്പിക്കാൻ ആറ് റഫേലുകൾ കൂടി ഉടനെത്തും. ഇന്ത്യൻ വ്യോമസേനയുടെ സുവർണ്ണ ശരവ്യൂഹത്തിലേക്ക് ബാക്കിയുള്ള ആറ് റഫേലുകൾ അധികം വൈകാതെ എത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. നിലവിൽ ഇന്ത്യൻ നിർമ്മിത മിസൈലുകളും റഡാർ ജാമറുകളും ഘടിപ്പിച്ചശേഷമാണ് അത്യാധുനിക വിമാനങ്ങൾ എത്തുക. ജനുവരി ആദ്യവാരത്തോടെ എല്ലാവിമാനങ്ങളും എത്തുമെന്ന് വ്യോമസേന സ്ഥിരീകരിച്ചു.
ഇത് സംബന്ധിച്ച് വിവിധ പരീക്ഷണങ്ങളാണ് ഫ്രഞ്ച് വ്യോമതാവളത്തിൽ ആറു വിമാനങ്ങളും നടത്തി ക്കൊണ്ടിരിക്കുന്നത്. കരാർ പ്രകാരം 36 വിമാനങ്ങളിൽ 30 എണ്ണവും ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ഹിമാലയൻ അതിർത്തിയിലെ കാലാവസ്ഥയും ഉയരവും കീഴടക്കാൻ പാകത്തിനുള്ള ഇന്ത്യൻ നിർമ്മിത സംവിധാനങ്ങളാണ് ദെസോ ഏവിയേഷൻ റാഫേലുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള പത്തിലേറെ വൈമാനികരാണ് ഫ്രാൻസിൽ റഫേലുകളിൽ പരീക്ഷണ പറക്കൽ നടത്തുന്നത്.
ഇന്ത്യയിൽ നിലവിലുള്ള 30 റഫേലുകളും ഘട്ടം ഘട്ടമായി ഇന്ത്യൻ സാങ്കേതിക വിദ്യകളിലേയ്‌ക്കും മിസൈലുകൾ ഉപയോഗിക്കുന്ന തരത്തിലേക്കും മാറ്റുന്ന നടപടികളും പുരോഗമിക്കുകയാണ്. അംബാല, ഹഷിമാര വ്യോമതാവളങ്ങളിലാണ് നിലവിൽ റാഫേലുകളുള്ളത്. റഫേലുകളിൽ നിലവിൽ ഘടിപ്പിച്ചിരിക്കുന്ന മെറ്റിയോർ മിസൈലുകൾ വായുവിൽവെച്ച് തന്നെ ശത്രുവിമാനങ്ങളെ തകർക്കുന്നവയാണ്. ഇവയ്‌ക്കൊപ്പം 300 കിലോമീറ്റർ ദൂരത്തു വെച്ചുതന്നെ ആകാശത്തുനിന്നും കരയിലേക്ക് ശത്രുവിന്റെ ലക്ഷ്യം തകർക്കുന്ന സ്‌കാൽപ് മിസൈലുകളും റഫേലിലുണ്ട്.
ഇവയ്‌ക്കൊപ്പം ഹാമറെന്ന മിസൈലുകൾ 60 കിലോമീറ്റർ ദൂരത്തുവെച്ചുതന്നെ ശത്രുപാളയങ്ങളെ അഗ്നിഗോളമാക്കി മാറ്റും. ആകാശത്ത് റഫേലുകളും കരയിൽ റഷ്യൻ നിർമ്മിത മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 ഉം നിരക്കുന്ന ഇരട്ട പ്രഹമരാണ് ചൈനയേയും പാകിസ്താനേയും കാത്തിരിക്കുന്നത്. ഇന്ത്യയുടെ എല്ലാ അതിർത്തികളും ശക്തമായ പ്രതിരോധ സംവിധാനത്തിലേക്ക് മാറുമെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു.
2022 ഓടുകൂടി 36 റഫാല്‍ ജെറ്റുകളും ഇന്ത്യയ്ക്ക് ലഭിക്കുമ്പോള്‍ സ്‌ക്വാഡ്രണുകളുടെ എണ്ണം 32 ആകും. വ്യോമസേനയ്ക്ക് അനുവദിച്ചിട്ടുള്ളത് 42 സ്‌ക്വാഡ്രണുകളാണ്. അത്യാധുനിക 4.5 തലമുറ റഫാല്‍ ജറ്റ് ശബ്ദത്തിന്റെ ഇരട്ടിയോളം വേഗതയില്‍ കുതിക്കും. 1.8 മാക്ക് ആണ് പരമാവധി വേഗം. ഇലക്ട്രോണിക് യുദ്ധം, വ്യോമ പ്രതിരോധം, കാലാള്‍ പടയ്ക്കുള്ള പിന്തുണ, ശത്രു പ്രദേശത്തിന്റെ ഉള്ളിലേക്ക് കടന്ന് ചെന്ന് ആക്രമിക്കാനുള്ള കഴിവ് തുടങ്ങിയ ബഹുവിധ കഴിവുകളുള്ള റഫാല്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വ്യോമ മേധാവിത്തം നല്‍കുന്നു. അഫ്ഗാനിസ്ഥാന്‍, ലിബിയ, മാലി എന്നീ രാജ്യങ്ങളില്‍ ഫ്രഞ്ച് വ്യോമസേനയുടെ ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുള്ള റഫാല്‍ യുദ്ധ രംഗത്തെ കഴിവ് തെളിയിച്ചിട്ടുള്ളതാണ്. ജെ20-നേക്കാള്‍ കൂടുതല്‍ ഇന്ധനവും ആയുധങ്ങളും റഫാലിന് വഹിക്കാന്‍ കഴിവുണ്ട്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് റഫാല്‍ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് സ്വന്തമാകുന്നത്. ഇന്ത്യ ആവശ്യപ്പെട്ട ഫീച്ചറുകളും പുതിയ റഫാലില്‍ ഉണ്ട് എന്നതാണ് പ്രധാന പ്രത്യേകത. മീഡിയം മൾട്ടിറോൾ പോർവിമാനമാണ് ഫ്രാൻസിലെ ഡാസാൾട്ട് കമ്പനി വികസിപ്പിച്ചെടുത്ത റഫാൽ. ഇത്തരം വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുവാന്‍ ഇന്ത്യന്‍ വ്യോമ സേന ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് റഫാല്‍.
റഫാല്‍ ഇന്ന് ലോകത്ത് ഉപയോഗിക്കുന്നത് ഫ്രഞ്ച് വ്യോമ നാവിക സേനകള്‍, ഈജിപ്ത് , ഖത്തർ വ്യോമസേനകള്‍ എന്നിവരാണ്. ഒന്നോ രണ്ടോ പേർക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറിൽ 1912 കിലോമീറ്റർ. 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ. വായുവില്‍ നിന്നും വായുവിലേക്ക്, വായുവില്‍ നിന്ന് കരയിലേക്ക്, എയർ ടു സർഫസ് ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണ് റഫാല്‍. പ്രയോഗിക രംഗത്ത് കഴിവ് തെളിയിച്ച വിമാനമാണ് റഫാല്‍ ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ച റഫാലിന്‍റെ പ്രവര്‍ത്തനം മികച്ചതായിരുന്നു.
9.3 ടൺ ആയുധങ്ങൾ വഹിക്കാൻ റഫാലിന് ശേഷിയുണ്ട്. എയർ ടു എയർ, എയർ ടു ഗ്രൗണ്ട് മിസൈലുകൾ വഹിക്കാം. ആണവമിസൈൽ കൊണ്ടുള്ള ആക്രമണത്തിനും ശേഷി. അത്യാധുനിക റഡാർ സംവിധാനം എന്നിവയും പ്രത്യേകതയാണ്.ശത്രുവിന്റെ റഡാറുകൾ നിശ്ചലമാക്കാനുള്ള സംവിധാനമാണ് മറ്റൊന്ന്. ലഡാക്ക് പോലെ ഉയർന്ന മേഖലകളിൽനിന്ന് ടേക്ക് ഓഫ് ചെയ്യാനുള്ള കരുത്തും റഫാലിനുണ്ട്. ആക്രമിക്കാനെത്തുന്ന ശത്രുമിസൈലുകൾ വഴിതിരിച്ചു വിടാനും സംവിധാനമുണ്ട്. ഇന്ത്യയിൽനിന്നുതന്നെ അയൽരാജ്യത്തെ ലക്ഷ്യങ്ങൾ തകർക്കാനാവും.
https://www.facebook.com/Malayalivartha