യാത്രക്കാർ ദുരിതത്തിൽ... വ്യോമയാന മേഖലയിലെ താളംതെറ്റൽ രൂക്ഷമാകുന്നു.... തിരുവനന്തപുരത്ത് നിന്നുള്ള അഞ്ച് വിമാനങ്ങൾ കൂടി റദ്ദാക്കി ഇൻഡിഗോ

യാത്രക്കാരെ ദുരിതത്തിലാക്കിയ വ്യോമയാന മേഖലയിലെ താളംതെറ്റൽ രൂക്ഷമായി തുടരുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്നുള്ള അഞ്ച് വിമാനങ്ങൾ കൂടി റദ്ദാക്കി ഇൻഡിഗോ. ഞായർ രാവിലെ ആറ് മുതലുള്ള ആഭ്യന്തര സർവീസുകളാണ് ഒഴിവാക്കിയത്. ശനിയാഴ്‌ച ഇൻഡിഗോയുടെ 500ലധികം സർവീസുകൾ റദ്ദാക്കിയതോടെ വിമാനത്താവളങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം വർദ്ധിച്ചിരുന്നു.
അതേസമയം മറ്റ് വ്യോമയാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് പ്രതിസന്ധി ഇരട്ടിയാക്കിയതും യാത്രക്കാർക്ക് തിരിച്ചടിയായി. സാഹചര്യം മുതലെടുത്ത് മറ്റ് കമ്പനികൾ എല്ലാ സീമയും ലംഘിച്ച് ടിക്കറ്റുനിരക്ക് വർധിപ്പിച്ചതോടെ ആകാശക്കൊള്ളയാണ് അരങ്ങേറിയത്. തുടർന്നാണ് മന്ത്രാലയം ഇടപെട്ടത്. 500 കിലോമീറ്റർ വരെയുള്ള യാത്രയ്‌ക്ക് 7,500 രൂപ, 500–1000 വരെ 12,000 രൂപ, 1,000–1,500 വരെ 15,000 രൂപ, 1,500ന് മുകളിലുള്ള ടിക്കറ്റുകൾക്ക് 18,000 രൂപ എന്നിങ്ങനെ പരിധി നിശ്ചയിച്ചു. പ്രതിസന്ധിയിലായ റൂട്ടുകളിലാണ് ഇത് ബാധകമാകുക.
1,500 കിലോമീറ്ററിൽ കൂടുതൽ ദൈർഘ്യമുള്ള ഡൽഹി– കൊച്ചി യാത്രയ്‌ക്ക് നിശ്ചയിച്ചതിലും കൂടുതൽ നിരക്ക് ശനിയാഴ്‌ചയും ഇൗടാക്കി.യാത്ര മുടങ്ങിയവർക്ക് തുക മടക്കി നൽകുന്നത് ഞായറാഴ്‌ച രാത്രി എട്ടിനകം പൂർത്തിയാക്കണമെന്ന് ഇൻഡിഗോയോടും നിർദേശിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























