വിവാഹം കഴിഞ്ഞ് മധുവിധു കാലം കഴിയുന്നതിന് മുന്നേ ഭർത്താവ് വിദേശത്തേക്ക് മടങ്ങി....വിദേശത്തേക്ക് പോയ ഭര്‍ത്താവ് മെസേജുകള്‍ക്ക് മറുപടി നൽകാതെ വന്നതോടെ ഇരുപത്തി നാലുകാരിയായ നവവധു ചെയ്തത് മറ്റൊന്ന്....സംഭവത്തിൽ ഞെട്ടൽ മാറാതെ കുടുംബം
വിവാഹശേഷം വിദേശത്തേക്ക് പോയ ഭര്‍ത്താവ് മെസേജുകള്‍ക്ക് മറുപടി നല്‍കാത്തതില്‍ നവവധു ആത്മഹത്യ ചെയ്തു. ഭര്‍ത്താവ് മറുപടി നല്‍കാത്തതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഹൈദരാബാദിലെ ചന്ദനഗറില്‍ 24കാരിയായ ഖനേജ ഫാത്തിമ്മയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്.
സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റായി ജോലി ചെയ്യുന്ന സയ്യിദ് ഹമീദ് എന്ന യുവാവുമായി കഴിഞ്ഞ ജൂലൈയിലായിരുന്നു ഫാത്തിമ്മയുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഹമീദ് വിദേശത്തേക്ക് മടങ്ങി. വിദേശത്ത് എത്തിയ ശേഷം ഇയാള്‍ യുവതിയുമായി ബന്ധപ്പെട്ടിരുന്നില്ല. ഹമീദിന് ഫാത്തിമ്മ നിരന്തരം മെസേജുകള്‍ അയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് യുവതി കടുത്ത മാനസിക വിഷമം നേരിട്ടിരുന്നതായി കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
ഭര്‍തൃമാതാവിനോട് ഉള്‍പ്പെടെയുള്ളവരോട് യുവതി തന്റെ സങ്കടം പങ്കുവെച്ചിരുന്നു. സമാധാനത്തോടെ ഇരിക്കാനും ഹമീദ് ചില ആരോഗ്യപ്രശ്നങ്ങളാല്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നുമാണ് ഇവരെല്ലാം തന്നെ യുവതിയെ അറിയിച്ചത്. എന്നാല്‍ യുവതി മെസേജുകള്‍ അയക്കുന്നത് തുടരുകയും തുടര്‍ന്ന് വിഷാദ രോഗത്തിന് അടിമയാവുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത ചന്ദനഗര്‍ പോലീസ്, മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha