വന്‍ ലഹരി വേട്ട... പാകിസ്താനില്‍ നിന്നുള്ള ബോട്ടില്‍ നിന്ന് 400 കോടിയുടെ ഹെറോയിന്‍ പിടികൂടി... സംഭവത്തില്‍ ആറ് പേര് കസ്റ്റഡിയില്‍
വന്‍ ലഹരി വേട്ട... പാകിസ്താനില്‍ നിന്നുള്ള ബോട്ടില്‍ നിന്ന് 400 കോടിയുടെ ഹെറോയിന്‍ പിടികൂടി... സംഭവത്തില്‍ ആറ് പേര് കസ്റ്റഡിയിലായി.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 77 കിലോ ഗ്രാം വരുന്ന ഹെറോയിന്‍ കണ്ടെത്തിയത്. ബോട്ടില്‍ ഉണ്ടായിരുന്നവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തു വരികയാണെന്ന് ഗുജറാത്ത് ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു.
അതേസമയം പാകിസ്താനില്‍ നിന്നുള്ളതെന്ന് കരുതപ്പെടുന്ന 'അല്‍ ഹുസൈന്' ബോട്ടിലാണ് ലഹരി മരുന്ന എത്തിച്ചതെന്നാണ് സൂചനകള്‍. നേരത്തെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തില്‍ നിന്ന് 3000 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു.
ടാല്‍കം പൗഡറാണെന്ന വ്യാജേനയാണ് ഇവ രണ്ട് കണ്ടെയ്നറുകളിലായി എത്തിച്ചിരുന്നത്. ഒരു കണ്ടെയ്നറില്‍നിന്ന് 2000 കിലോ ഹെറോയിനും മറ്റൊരു കണ്ടെയ്നറില്‍നിന്ന് 1000 കിലോ ഹെറോയിനുമാണ് കണ്ടെടുത്തത്.
മുന്ദ്ര തുറമുഖം വഴിയുള്ള ലഹരിമരുന്ന് കടത്തില്‍ അഫ്ഗാന് പൗരന്മാര്ക്ക് പങ്കുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും ഗുജറാത്തില്‍ വന്‍ തോതില്‍ ലഹരി മരുന്ന് വേട്ട നടന്നത്.
"
https://www.facebook.com/Malayalivartha