അയോദ്ധ്യയ്ക്കും കാശിക്കും ശേഷം മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രവും ഉയരും, മഥുരയിലെ പാര്‍ലമെന്റ് അംഗമെന്ന നിലയ്ക്ക്, ഇവിടെയും ഒരു ക്ഷേത്രം വേണമെന്നാണ് എന്റെ ആഗ്രഹം, ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുന്ന കാര്യത്തിൽ വ്യക്തതയുമായി ബിജെപി എംപി ഹേമമാലിനി
മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കുന്ന കാര്യത്തിൽ വ്യക്തതയുമായി ബിജെപി എംപി ഹേമമാലിനി. അയോദ്ധ്യയ്ക്കും കാശിക്കും ശേഷം ഉടനെ തന്നെ മഥുരയില്‍ ശ്രീകൃഷ്ണ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കും.രാമജന്മഭൂമി, കാശി എന്നിവിടങ്ങളിലെ പുനരുദ്ധാരണത്തിന് ശേഷം, മഥുരയും വളരെ പ്രധാനപ്പെട്ടതാണ്.
ഭഗവാന് ശ്രീകൃഷ്ണന്റെ ജന്മദേശമായ മഥുര, സ്നേഹത്തിന്റെയും മമതയുടെയും പ്രതീകമാണ്. മഥുരയിലെ പാര്‍ലമെന്റ് അംഗമെന്ന നിലയ്ക്ക്, ഇവിടെയും ഒരു ക്ഷേത്രം വേണമെന്നാണ് എന്റെ ആഗ്രഹമെന്നും ഹേമമാലിനി കൂട്ടിച്ചേർത്തു.
അവിടെ ഇപ്പോഴേ ഒരു ക്ഷേത്രമുണ്ട്. മോദിജി കാശിവിശ്വനാഥന്റെ ഇടനാഴി നവീകരിച്ചതു പോലെ, ഇതും നവീകരിച്ചു മനോഹരമാക്കാവുന്നതാണ്. രാമജന്മഭൂമിയുടെയും കാശിയുടെയും പുനരുദ്ധാരണത്തിന് ശേഷം സ്വാഭാവികമായും മഥുരയും വളരെ പ്രധാനമാണ്. എന്നെ കാശിയിലേക്ക് ക്ഷണിച്ചു, ഞാന്‍ അവിടേക്ക് പോകുന്നു'.കാശി വിശ്വനാഥന്റെ നവീകരണ പ്രവര്‍ത്തനത്തെപ്പറ്റി ഏറെക്കാലമായി ആരും ചിന്തിച്ചില്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആ കാര്യം നടപ്പിലാക്കിയത്. മഥുരയിലും അതേ കാര്യം തന്നെ സംഭവിക്കുമെന്നും ഹേമമാലിനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha