വോട്ടര്‍ പട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് ലോക്സഭയില്‍ പാസാക്കി; തെരഞ്ഞെടുപ്പ് ഭേദഗതി ബില്ല് പാസാക്കിയത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെ; വോട്ടെട്ടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി
വോട്ടര്‍ പട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് ലോക്സഭയില്‍ പാസാക്കി.പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് തെരഞ്ഞെടുപ്പ് ഭേദഗതി ബില്ല് പാസാക്കിയത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി. മിനിറ്റുകള്‍ കൊണ്ടാണ് സുപ്രധാന ബില്ല് ലോകസഭയില്‍ പാസായത്. ഇനി രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പിട്ടാല്‍ ബില്ല് നിയമമാകും.
ബില്ല് മൗലിക അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തു. വോട്ടെട്ടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യവും തള്ളി. ഇതോടെ ബില്ലിലെ ഒരു വ്യവസ്ഥയിലും വിശദമായ ചര്‍ച്ചയോ വോട്ടെടുപ്പോ സഭയില്‍ നടന്നില്ല.
https://www.facebook.com/Malayalivartha