പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും പിരിഞ്ഞു.... രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ പ്രതിഷേധത്തെ തുടര്‍ന്ന് സമ്മേളനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും പിരിഞ്ഞു. ശൈത്യകാല സമ്മേളനം പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെയാണ് നടപടി.
രാജ്യസഭാ ചെയര്മാന് വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും പ്രതിപക്ഷത്തിന്റെ തുടര്‍ച്ചയായ പ്രതിഷേധത്തെ തുടര്‍ന്ന് സമ്മേളനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വ്യാഴാഴ്ചയാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കേണ്ടിയിരുന്നത്. 18 മണിക്കൂറും 48 മിനിറ്റും പ്രതിപക്ഷ പ്രതിഷേധം മൂലം പാഴായി പോയെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.
എന്നാല്‍, നിര്‍ണായകമായ ബില്ലുകളില്‍ ചര്‍ച്ച നടക്കുകയും പാസാക്കുകയും ചെയ്തു. ഇതിനിടയില്‍ ഒമിക്രോണിലും കാലാവസ്ഥ വ്യതിയാനത്തിലും ചര്‍ച്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha