ഊര്‍ജസ്വലതയും അര്‍പ്പണബോധവുമുള്ള സാമാജികനായും പാര്‍ലമെന്റേറിയനായും വലിയ ജനപ്രീതി നേടിയ വ്യക്തി.... കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസ് എം.എല്‍.എയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
ഊര്‍ജസ്വലതയും അര്‍പ്പണബോധവുമുള്ള സാമാജികനായും പാര്‍ലമെന്റേറിയനായും വലിയ ജനപ്രീതി നേടിയ വ്യക്തി.... കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.ടി തോമസ് എം.എല്‍.എയുടെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായ തോമസിന്റെ നിലപാട് എന്നും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോടും നിയോജക മണ്ഡലത്തിലെ ജനങ്ങളോടും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ അത്മാവിന് നിത്യശാന്തി നേരുന്നതായും അനുശോചന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
അതേസമയംപി.ടി തോമസിന്റെ നിര്യാണത്തില്‍ കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് അനുശോചിച്ചു. മികച്ച പൊതുപ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായത്. പരിസ്ഥിതി വിഷയങ്ങളിലുള്‍പ്പെടെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയായിരുന്നു പി.ടി തോമസ്. തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും കേന്ദ്രമന്ത്രി വി. മുരളീധരന് അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
അതേസമയം ഇന്ന് രാവിലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസ് അന്തരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് വെല്ലൂര്‍ ആശുപത്രിയില്‍ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha