വീടിനുള്ളിലെ സീലിംഗ് തകര്‍ന്ന് വീണ് പിതാവും മകനും മരിച്ചു.... ഒരാള്‍ക്ക് ഗുരുതര പരിക്ക്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം
വീടിനുള്ളിലെ സീലിംഗ് തകര്‍ന്ന് വീണ് പിതാവും മകനും മരിച്ചു. ഡല്‍ഹിയിലെ ബേഗംപുര്‍ മേഖലയിലാണ് സംഭവം. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കേദാര്‍(65), മകന് സോനു (30) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
രണ്ടു നിലകളുള്ള വീടാണ് ഇവരുടേത്. ഒന്നാം നിലയില്‍ സ്ഥാപിച്ച സീലിംഗ് ആണ് തകര്‍ന്ന് വീണത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha