തമിഴ്നാട്ടില്‍ പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് കൊലക്കേസ് പ്രതികള്‍ ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചു.... രക്ഷപ്പെട്ട മൂന്നാമനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കി
തമിഴ്നാട്ടില്‍ പൊലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് കൊലക്കേസ് പ്രതികള്‍ ഏറ്റുമുട്ടലില്‍ വെടിയേറ്റ് മരിച്ചു. ചെങ്കല്‍പേട്ട് ടൗണ്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നുപുലര്‍ച്ചെയായിരുന്നു സംഭവം. രക്ഷപ്പെട്ട മൂന്നാമനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി
ദിനേഷ്, മൊയ്തീന് എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷന് സമീപം കാര്‍ത്തിക്, മഹേഷ് എന്നിവരെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇവര്‍ പൊലീസിനുനേരെ ബോംബെറിയുകയായിരുന്നു. തുടര്‍ന്നായിരുന്നു ഇവരെ വെടിവച്ചുകൊന്നതെന്നാണ് റിപ്പോര്‍ട്ട്. ഉന്നത പൊലീസ് ഉദ്യാേഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha