അഖിലേന്ത്യാ മെഡിക്കല്‍ ബിരുദ, ബിരുദാനന്തര ക്വോട്ടയില്‍ 27 ശതമാനം ഒ.ബി.സി സംവരണത്തിന് സുപ്രീംകോടതി അംഗീകാരം നല്കി
അഖിലേന്ത്യാ മെഡിക്കല്‍ ബിരുദ, ബിരുദാനന്തര ക്വോട്ടയില്‍ 27 ശതമാനം ഒ.ബി.സി സംവരണത്തിന് സുപ്രീംകോടതി അംഗീകാരം നല്കി. അതേസമയം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സാമ്പത്തിക സംവരണം അന്തിമ വാദത്തിനായി മാര്‍ച്ച് മാസത്തിലേക്ക് സുപ്രീംകോടതി മാറ്റിവെച്ചു.
ഈ വര്‍ഷത്തെ കൗണ്‍സിലിങ് നടപടികള്‍ തടസപ്പെടാതിരിക്കാന്‍ 10 ശതമാനം ഈ വര്‍ഷം മാത്രം നടപ്പാക്കാനും സുപ്രീംകോടതി അനുമതി നല്കി.
സംവരണ കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് വിധി പ്രസ്താവം വായിച്ചത്. വിധി പ്രസ്താവത്തിന് തൊട്ടുപിറകെ സാമൂഹിക നീതി ഉറപ്പുവരുത്തുന്ന വിധി പുറപ്പെടുവിച്ച സുപ്രീംകോടതിയെ ഡി.എം.കെക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അഡ്വ. വില്‍സണ്‍ അഭിനന്ദിച്ചു.
" f
https://www.facebook.com/Malayalivartha