മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; 29 കാരിയെ കൊലപ്പെടുത്തിയ കേസില്‍ 42കാരനെ അറസ്റ്റ് ചെയ്തു
പടിഞ്ഞാറന്‍ മുംബൈയിലെ സകിനാകയില്‍ കൂടെ ജീവിക്കുന്ന 29 കാരിയെ കൊലപ്പെടുത്തിയ കേസില്‍ 42കാരനെ അറസ്റ്റ് ചെയ്തു.പ്രതിയായ രാജു നീലെയെ പ്രദേശവാസികള്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്.
29കാരിയായ മനീഷ ജാദവിന് മറ്റൊരാളുമായി ബന്ധമുണ്ടന്ന നീലെയുടെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. നാളുകളായി മനീഷ ജാദവും രാജു നീലെയും ഒരുമിച്ചാണ് താമസം.ഐ.പി.സി സെക്ഷന്‍ 302 പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha