Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മധ്യപ്രദേശിലെ ജാബുവയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 82 മരണം; 100ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്; സമീപത്തെ കെട്ടിടങ്ങളും തകര്‍ന്നു

12 SEPTEMBER 2015 03:41 PM IST
മലയാളി വാര്‍ത്ത.

മധ്യപ്രദേശിലെ ജാബുവയിലെ റസ്റ്ററന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 82 ആയി. 100ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിയില്‍ രണ്ടുനില റസ്റ്ററന്റ് പൂര്‍ണമായും തകര്‍ന്നു. പാചകവാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയുണ്ടായത് വളരെയധികം കടകളുള്ള പ്രദേശത്തായത് ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോധി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതികള്‍ പരിശോധിച്ചു വരികയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പരുക്കേറ്റവര്‍ എത്രയും വേഗം സുഖപ്പെടട്ടെയെന്നും ആശംസിച്ചു. അതേസമയം, കെട്ടിടത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കളാണ് ദുരന്തത്തിന്റെ വ്യാപ്തികൂട്ടിയതെന്നും പരാതിയുണ്ട്. റസ്റ്ററന്റില്‍ അനധികൃതമായി പടക്ക നിര്‍മാണത്തിനുള്ള വെടിമരുന്നുകള്‍ സൂക്ഷിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
പൊട്ടിത്തെറിയുടെ ശക്തിയില്‍ സമീപത്തെ കെട്ടിടങ്ങളും തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി അഗ്‌നിശമനസേനയും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപവീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപവീതവും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ അറിയിച്ചു. പൊട്ടിത്തെറിക്കു പിന്നിലെ യഥാര്‍ഥകാരണം കണ്ടെത്താന്‍ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (12 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (25 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (39 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (47 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (59 minutes ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (13 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

Malayali Vartha Recommends