കല്‍ക്കരി അഴിമതിക്കേസ് : മന്‍മോഹന്‍സിങ്ങിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും

കല്‍ക്കരി അഴിമതിക്കേസില്‍ പ്രതിചേര്‍ത്ത പ്രത്യേക കോടതി ഉത്തരവിനെതിരെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഢാലോചനയോ വഴിവിട്ട ഇടപെടലോ ഉണ്ടായിട്ടില്ലെന്നാണ് മന്‍മോഹന്‍ സിങ്ങിന്റെ വാദം.
മന്‍മോഹന്‍ സിങ് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന 2005ല്‍, ഒഡിഷയിലെ താലബിറ കല്‍ക്കരിപ്പാടം ഹിന്‍ഡാല്‍ക്കോയ്ക്ക് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു സി.ബി.ഐ പ്രത്യേക കോടതിയുടെ കണ്ടെത്തല്‍. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മന്‍മോഹന്‍ സിങ്, ഹിന്‍ഡാല്‍കോ മേധാവി കുമാര്‍ മംഗലം ബിര്‍ല, കല്‍ക്കരിമന്ത്രാലയം മുന്‍ സെക്രട്ടറി പി.സി.പരാഖ് എന്നിവരെ കോടതി പ്രതിചേര്‍ത്തത്. ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























