Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാര്‍ ജീവനക്കാര്‍ ഹിന്ദിയില്‍ ഒപ്പിടാന്‍ ശ്രമിക്കണമെന്ന് രാജ്‌നാഥ് സിങ്

15 SEPTEMBER 2015 01:55 PM IST
മലയാളി വാര്‍ത്ത.

സര്‍ക്കാര്‍ ജീവനക്കാര്‍ ഫയലുകളില്‍ ഹിന്ദിയില്‍ ഒപ്പിടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ഹിന്ദിക്ക് അര്‍ഹമായ ബഹുമാനം ലഭിക്കുന്നില്ലെന്നും തന്മൂലം ഹിന്ദിയില്‍ ഒപ്പിടാന്‍ ശ്രമിക്കണമെന്നുമാണ് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടത്. ന്യൂഡല്‍ഹിയില്‍ ഹിന്ദി ദിവസിനോടനുബന്ധിച്ച് നടന്ന പരിപാടിയ്ക്കിടെയായിരുന്നു ഈ അഭിപ്രായപ്രകടനം.

ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്ന ചിലര്‍ ഇപ്പോഴും ഇംഗ്ലീഷിന് പ്രചാരണം നല്‍കാനാണ് ശ്രമിക്കുന്നത്. ഹിന്ദിയാണ് രാജ്യത്തെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ഭാഷ. ഹിന്ദി സംസാരിക്കാത്ത ബാലഗംഗാധര തിലകനെ പോലുള്ളവരാണ് ഹിന്ദി ഔദ്യോഗിക ഭാഷ ആക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം മുന്നോട്ടുവന്നതെന്നും രാജ് നാഥ് സിങ് പറഞ്ഞു.

സംസ്‌കൃതം കഴിഞ്ഞാല്‍ തമിഴാണ് പുരാതന ഭാഷയായി കണക്കാക്കുന്നതെങ്കിലും ഹിന്ദിയാണ് രാജ്യത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. യു.എന്നിന്റെ ഔദ്യോഗിക ഭാഷാ പട്ടികയില്‍ ഹിന്ദിയെ ഉള്‍പ്പെടുത്തുന്നതിനായി പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്ത് ശാസ്ത്ര സാങ്കേതിക മേഖലകളില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ ഹിന്ദിയുടെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (1 hour ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (2 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (2 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (3 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (11 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (11 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (12 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (13 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (15 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (15 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (15 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (15 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (15 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (15 hours ago)

Malayali Vartha Recommends