Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരുവുനായ്ക്കള്‍ ഓടിച്ചാല്‍ രക്ഷപെടാന്‍ മരം കണ്ടെത്തുക: മേനക ഗാന്ധി

15 SEPTEMBER 2015 03:59 PM IST
മലയാളി വാര്‍ത്ത.

നാടൊട്ടുക്ക് നാട്ടാരെ ഓടിച്ചിട്ട് നായകടിക്കുമ്പോള്‍ പരിഹാരനിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ മരം കണ്ടുപിടിക്കാന്‍ കേന്ദ്രമന്ത്രി മേനക ഗാന്ധി. ഫെയ്‌സ് ബുക്കിലൂടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് മന്ത്രി വിവാദപരാമര്‍ശം നടത്തിയത്. എല്ലാ അക്രമങ്ങള്‍ക്കും കാരണം പുരുഷന്‍മാരാണെന്നും മന്ത്രി പറഞ്ഞു. ആദ്യ ചോദ്യത്തിനുള്ള മറുപടി തന്നെ വിവാദമായതോടെ നിരവധിപ്പേര്‍ വിമര്‍ശനങ്ങളുമായെത്തി. മകളായ ഷീന ബോറയെ കൊലപ്പെടുത്തിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന ഇന്ദ്രാണി മുഖര്‍ജിയെ ചൂണ്ടിക്കാട്ടിയായിരുന്നു ഭൂരിഭാഗം വിമര്‍ശനങ്ങളും.
എന്നാല്‍ സൗദി നയതന്ത്രജ്ഞന്‍ നേപ്പാളി സ്വദേശികളായ സ്ത്രീകളെ ഗുഡ്ഗാവിലെ ഫല്‍റ്റില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്ന കേസ് ചൂണ്ടിക്കാട്ടി മന്ത്രി എതിര്‍വാദമുന്നയിച്ചു. സംഭവം എല്ലാവരുടെയും കണ്ണ് തുറപ്പിക്കണമെന്നും മേനക ഗാന്ധി ആവശ്യപ്പെട്ടു.
എതിര്‍ലിംഗത്തില്‍പ്പെട്ടവരോടും മൃഗങ്ങളോടും സഹാനുഭൂതിയോടെ പെരുമാറാന്‍ പഠിപ്പിക്കുന്ന തരത്തിലായിരിക്കണം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായമെന്ന് മേനക ഗാന്ധി പറഞ്ഞു. ഓരോ ഏഴ് മിനിറ്റിലും ഒരോ പുതിയ സ്‌കൂള്‍ ആവശ്യമാണ് എന്ന അവസ്ഥയിലാണ് ഇന്ത്യ.
വനിതാ സംവരണ ബില്‍ അടുത്ത കാലത്തൊന്നും പാര്‍ലമെന്റില്‍ പാസാകുമെന്ന് വിചാരിക്കുന്നില്ലെന്നും വനിതാ ശിശുക്ഷേമ മന്ത്രിയായ മേനക ഗാന്ധി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നായ വിഷയം സംബന്ധിച്ച് മന്ത്രിയുടെ പ്രസ്താവന വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. മന്ത്രി ഡല്‍ഹിയില്‍ കാറിലും നാട്ടുകാര്‍ നിരത്തിലൂടെയുമാണല്ലോ നടക്കുന്നത് എന്നതാണ് പ്രധാന വിമര്‍ശനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (13 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (26 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (40 minutes ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (48 minutes ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (13 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (13 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (14 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (15 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (15 hours ago)

Malayali Vartha Recommends