അഭയാര്‍ഥി പ്രവാഹം തടയാന്‍ ഹംഗറിയില്‍ അടിയന്തരാവസ്ഥ

അഭയാര്‍ഥി പ്രവാഹം തടയാന്‍ ഹംഗറി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ രണ്ടു തെക്കന്‍ സംസ്ഥാനങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതുവരെ രാജ്യത്തേക്ക് കടന്നുകയറാന്‍ ശ്രമിച്ച 60 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സെര്‍ബിയവഴി കടക്കാന്‍ ശ്രമിച്ചവരാണ് അറസ്റ്റിലായത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പോലീസിന് കൂടുതല്‍ അധികാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ പോലീസുകാരെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























