ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡനക്കേസിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ഒളിവില്‍; കേസില്‍ നിര്‍ണായകമാവുക നായയെന്ന് പോലീസ്

നായകള്‍ പലവിധത്തില്‍ പണികൊടുക്കുന്ന ഒരു കാലമാണല്ലോ. ഇപ്പോള്‍ നായയെയുംകൊണ്ട് നെട്ടോട്ടമോടുകയാണ് ഒരു നേതാവ്. ഗാര്‍ഹിക പീഡനക്കേസില്‍ പൊലീസ് തെരയുന്ന ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി നിയമകാര്യ മന്ത്രിയുമായ സോംനാഥ് ഭാരതി ഒളിവില്‍ പോയി. സോംനാഥ് ഭാരതി ഒളിവില്‍ പോയതിനു പിന്നാലെ ഇയാളുടെ വളര്‍ത്തുനായയെയും കാണാതായി.
പിണങ്ങിക്കഴിയുന്ന ഭാര്യ ലിപിക മിശ്ര നല്‍കിയ പരാതിയിലാണ് ഗാര്‍ഹിക പീഡനത്തിന് സോംനാഥിനെതിരെ പൊലീസ് കേസെടുത്തത്. ഭാരതിയൂടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹിയിലെ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
കേസില്‍ ഡോണ്‍ എന്ന നായ നിര്‍ണായക ഘടകമാണെന്നാണ് ഡല്‍ഹി പൊലീസിന്റെ വിലയിരുത്തല്‍. ഡോണിനെ ലഭിച്ചാല്‍ കസ്റ്റഡിയില്‍ വാങ്ങാനുള്ള കോടതി ഉത്തരവും ഡല്‍ഹി പൊലീസ് സംഘടിപ്പിച്ചിട്ടുണ്ട്. ലാബ്രഡോര്‍ ഇനത്തില്‍പെട്ട നായയാണ് ഡോണ്‍. ഭാരതിയുടെ വീട്ടിലും ഓഫിസിലും പരിശോധന നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല. ഡോണ്‍ എവിടെയുണ്ടെന്ന് ഭാരതിക്കേ അറിയൂ. നായയുടെ പല്ലിന്റെ പാടുകളില്‍ നിന്ന് നായ കടിച്ചോ എന്നു മനസ്സിലാക്കാമെന്ന പ്രതീക്ഷയാണ് പൊലീസിന്.
അതിനിടെയാണു നായയെയും കാണാതായതായി റിപ്പോര്‍ട്ടു പുറത്തുവന്നത്. ഭാര്യ ലിപിക മിത്ര ഗര്‍ഭിണിയായിരുന്ന സമയത്ത് നായയെക്കൊണ്ട് ഭാരതി കടിപ്പിച്ചിട്ടുണ്ടെന്ന് അവര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ഡല്‍ഹി കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് സോംനാഥ് ഭാരതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പുതിയ ഡല്‍ഹി മന്ത്രിസഭയില്‍ സോംനാഥ് ഭാരതി അംഗമല്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























