തനിക്കെതിരെയുള്ള ഫത് വക്ക് മറുപടിയുമായി എ.ആര്‍ റഹ്മാന്‍, ഞാന്‍ അല്ലാഹുവിന് മറുപടി നല്‍കി കൊള്ളാമെന്ന് റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്

തനിക്കെതിരെയുള്ള ഫത് വക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ രംഗത്ത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത കഥ പറയുന്ന \'മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡ്\' എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചതിനെതിരെയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാസ അക്കാദമി എന്ന സുന്നി മുസ്‌ലിം സംഘടന റഹ്മാനെതിരെ ഫത്‌വ പുറപ്പെടുവിച്ചത്. ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുക എന്ന തീരുമാനം നല്ല വിശ്വാസത്തില്‍ ചെയ്തതാണെന്നും തെറ്റ് ചെയ്യുക എന്ന ഉദ്ദേശത്തിലല്ലെന്നും ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയാണ് റഹ്മാന്‍ ഇക്കാര്യം വ്യക്തമാക്കിയ്ത്.
മുസ്‌ലിംകളായ നമ്മള്‍ നമ്മുടെ മതത്തിനെതിരായവയ്‌ക്കെതിരെ പ്രതികരിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുന്നതില്‍ നിന്ന് എന്തുകൊണ്ടു തടഞ്ഞില്ലെന്നു നാളെ അല്ലാഹു ചോദിച്ചാല്‍ നാമെന്തു മറുപടി പറയുമെന്ന് റാസാ അക്കാദമിയിലെ നൂറി എന്നയാള്‍ ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു. ഈ ചിത്രത്തിന്റെ സംഗീത സംവിധായകനാണ് റഹ്മാന്‍. റഹ്മാനു പുറമെ ചിത്രത്തിന്റെ സംവിധായകനായ ഇറാന്‍കാരന്‍ മജീദ് മജീദിയ്‌ക്കെതിരെയും ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്.
നാളെ അല്ലാഹുവുവിനെ സന്ധിക്കാനുള്ള ഭാഗ്യമുണ്ടായാല്‍ ഞാന്‍ നിനക്ക് കഴിവ്, പണം, പ്രശസ്തി, ആരോഗ്യം ഇതെല്ലാം തന്നു. പ്രവാചകനെ കുറിച്ചുള്ള സിനിമക്ക് നീ എന്തുകൊണ്ട് സംഗീതം ചെയ്തില്ല എന്ന് അല്ലാഹു എന്നോട് ചോദിക്കുമെന്നും എ ആര്‍ റഹ്മാന്‍ കുറിപ്പിലൂടെ ഇതിന് മറുപടി നല്‍കി.
\'ഈ സിനിമയുടെ സംഗീതസംവിധാനം മാത്രമാണു ഞാന്‍ നിര്‍വഹിച്ചിരിക്കുന്നത്. ഇതില്‍ നിന്നും എനിക്കു ലഭിച്ച ആത്മീയ ആനന്ദം തികച്ചും വ്യക്തിപരമാണ്. അതു മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.\' റഹ്മാന്‍ വ്യക്തമാക്കി. ലോകമെമ്പാടും കഷ്ടതയനുഭവിക്കുന്നവര്‍ക്കു വേണ്ടിയും വസിക്കുന്ന രാജ്യത്തിനു വേണ്ടിയും അള്ളാഹുവിന്റെ ദയയ്ക്കായും പ്രാര്‍ത്ഥിക്കാം എന്നു പറഞ്ഞു കൊണ്ടാണ് റഹ്മാന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് മുഹമ്മദ്, ദ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമയുമായി പ്രവര്‍ത്തിച്ചതിനായിരുന്നു ഫത്‌വ പുറപ്പെടുവിച്ചത്. മുഹമ്മദ് നബിയെയും ഇസ്‌ലാമിനെയും അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണിതെന്നാണ് സംഘടന ആരോപിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























