Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീലങ്ക ഇന്ത്യയോട് അടുക്കുന്നതില്‍ ആശങ്കപ്പെട്ട് ചൈന, മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ശ്രീലങ്കന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍

16 SEPTEMBER 2015 11:14 AM IST
മലയാളി വാര്‍ത്ത.

മൂന്ന് ദിവസത്തെ ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെക്ക് ഇജ്ജ്വല സ്വീകരണം. ഇന്നലെയാണ് വിക്രമ സിംഗെ ഇന്ത്യയിലെത്തിയത്. പക്ഷേ ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചൈന അതീവ് ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി വിക്രമസിംഗെ നടത്തിയ കൂടികാഴ്ചയില്‍ ഇന്ത്യയില്‍നിന്നുള്ള സ്വകാര്യ സംരംഭകരെക്കൂടി ശ്രീലങ്കയുടെ സാമ്പത്തിക വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. സമഗ്ര സാമ്പത്തിക പങ്കാളിത്തത്തിനുള്ള കരാര്‍ അടുത്ത വര്‍ഷം മധ്യത്തില്‍ ഒപ്പുവയ്ക്കുമെന്ന് മോഡിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം ശ്രീലങ്കന്‍ പ്രധാനമന്ത്രി പറഞ്ഞു.പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍തല സഹകരണം ഊര്‍ജിതപ്പെടുത്താനുള്ള താല്‍പര്യം മോദി അടിവരയിട്ടു പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനം, ഊര്‍ജം, ഗതാഗതം തുടങ്ങിയവയില്‍ ഇന്ത്യയില്‍നിന്നുള്ള സ്വകാര്യ സംരംഭകര്‍ക്കു മുതല്‍മുടക്കാനാവുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പങ്കുവച്ചു.
ശ്രീലങ്കയിലെ തമിഴ് വംശജരും ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങളും പരാമര്‍ശിക്കപ്പെട്ടു. തമിഴ് വംശജര്‍ക്കു തുല്യതയും നീതിയും സമാധാനവും അന്തസ്സും ഉറപ്പാക്കാന്‍ ആത്മാര്‍ഥമായ നടപടികള്‍ വേണമെന്നു മോഡി പറഞ്ഞു.
ശ്രീലങ്കയുടെ വടക്ക്, കിഴക്കന്‍ പ്രവിശ്യകളിലെ പുനര്‍നിര്‍മാണ പദ്ധതികളില്‍ ഇന്ത്യ നല്‍കുന്ന സഹായത്തിനു നന്ദി പറഞ്ഞ വിക്രമസിംഗെ, തമിഴ് വംശജരുമായി അധികാരം പങ്കിടാനുള്ള ഭരണഘടനാപരമായ നടപടികള്‍ക്കാണു ശ്രമമെന്നു വ്യക്തമാക്കി.
ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി കടക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കെതിരെ വിക്രമസിംഗെ നേരത്തേ കടുത്ത നിലപാടെടുത്തിരുന്നു. ഇതുകൂടി കണക്കിലെടുത്താവണം, വിഷയത്തെ നിത്യജീവിതത്തെ ബാധിക്കുന്ന മാനുഷിക പ്രശ്‌നമായി പരിഗണിക്കണമെന്നു മോഡി അഭ്യര്‍ഥിച്ചു. പ്രശ്‌നപരിഹാരത്തിന് ഇരുപക്ഷത്തെയും മല്‍സ്യത്തൊഴിലാളി അസോസിയേഷനുകള്‍ ശ്രമിക്കേണ്ടതുണ്ടെന്നു നേതാക്കള്‍ വിലയിരുത്തി.
വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതാവും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറെന്നു വിക്രമസിംഗെ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലയുടെ സഹകരണം പ്രതീക്ഷിക്കുന്നു. കരാറിന് ഈ വര്‍ഷം അവസാനത്തോടെ തത്വത്തില്‍ അംഗീകാരം നല്‍കാനാവുമെന്ന് അദ്ദേഹം വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്... ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണൻ ജലോത്സവം ഉദ്ഘാടനം ചെയ്യും  (5 minutes ago)

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെകിൽ നാളെയും മറ്റെന്നാളും നടക്കുന്ന ഷാങ്ഹായ് കോ - ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പു  (17 minutes ago)

പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു...  (34 minutes ago)

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു..  (47 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കൽ അപേക്ഷയിൽ വാദം തിങ്കളാഴ്‌ച  (1 hour ago)

കൊല്ലത്തിനെതിരെ ആലപ്പിക്ക് റെക്കോർഡ് സ്കോർ.... മൂന്നാം സെഞ്ചുറിയുമായി കളം നിറഞ്ഞ മുഹമ്മദ് അസ്ഹറുദ്ദീനാണ് റിപ്പിൾസിൻ്റെ ടോപ് സ്കോറ‍ർ  (1 hour ago)

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന്‌ ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...  (1 hour ago)

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (14 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (14 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (14 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (14 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (15 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (15 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (15 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (15 hours ago)

Malayali Vartha Recommends