പതിനൊന്നുകാരി കുഞ്ഞനുജനെ ചുമന്നത് എട്ടു കിലോമീറ്റര്‍!

രോഗബാധിതനായ ഇളയ സഹോദരനെ ആശുപത്രിയിലെത്തിക്കാന്‍ പതിനൊന്നുകാരി ചുമലിലേറ്റി നടന്നത് എട്ടു കിലോമീറ്റര്‍. മാള്‍ട്ടി ടുഡുവെന്ന പെണ്‍കുട്ടി തന്റെ കുഞ്ഞനുജന്റെ രക്ഷകയായത് ചികിത്സാസൗകര്യം ദുര്‍ലഭമായ ഝാര്‍ഖണ്ഡിലെ ഉള്‍നാടന്‍ ഗ്രാമമായ ചന്ദനയിലാണ്. ഇളയ സഹോദരനായ മൈക്കലിനെ ചുമലിലേറ്റി എട്ടു കിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാള്‍ട്ടി നടന്നുനീങ്ങുന്നതിന്റെ ചിത്രം എന്‍.ഡി.ടി.വിയിലൂടെയാണ് പുറത്തുവന്നത്.
ചന്ദന ഗ്രാമത്തില്‍ 5000 പേരാണുള്ളത്. സര്‍ക്കാര്‍ ക്‌ളിനിക് തുറന്നിട്ടുണ്ടെങ്കിലും മാസങ്ങളായി ഡോക്ടര്‍മാരില്ല. ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും ആശുപത്രിയിലുണ്ടാകണമെന്ന ഉത്തരവും ഡോക്ടര്‍മാര്‍ പാലിക്കാറില്ല. ഗണേഷ് കിഷ്‌കു എന്ന ഹെല്‍ത്ത് വര്‍ക്കറാണ് ഇവിടെ ഡോക്ടറുടെ ജോലി ചെയ്യുന്നത്.
ഇതിനിടക്കാണ് നാട്ടില്‍ സെറിബ്രല്‍ മലേറിയ പടര്‍ന്നുപിടിച്ചത്. കുഞ്ഞു മൈക്കലിനെയും ഗുരുതരരോഗം ബാധിച്ചു. മാള്‍ട്ടിയുടെ മാതാപിതാക്കള്‍ ഇതേ രോഗം ബാധിച്ചാണ് കഴിഞ്ഞവര്‍ഷം മരിച്ചത്. പിന്നെ മാള്‍ട്ടിക്ക് ആകെയുള്ളത് ഈ കുഞ്ഞനുജനാണ്. അവനെ ഏതുവിധേനയും മരണത്തില്‍നിന്ന് രക്ഷിക്കാനായി അവളുടെ ശ്രമം.
ഗ്രാമമാകെ രോഗത്തിന്റെ പിടിയിലായതുകൊണ്ട് സഹായത്തിന് ആരെയും കാത്തുനില്‍ക്കാതെ മാള്‍ട്ടി മൈക്കലിനെ ചുമലിലേറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. തക്കസമയത്ത് മൈക്കലിനെ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണംചെയ്യാനായി. മൈക്കല്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഝാര്‍ഖണ്ഡില്‍ മോശമല്ലാത്ത ആശുപത്രിസൗകര്യങ്ങള്‍ ലഭിക്കാന്‍ 350 കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനനഗരമായ റാഞ്ചിയിലെത്തണം. 75 കിലോമീറ്റര്‍ അകലെയുള്ള തീര്‍ഥാടനകേന്ദ്രമായ ദിയോഖറിലും സ്വകാര്യ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























