ഛത്തീസ്ഗഢിലെ റായ്പൂരില്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തില്‍ ഹെലികോപ്റ്റര്‍ പൂര്‍ണമായും തകര്‍ന്നു, സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൂചന

ഛത്തീസ്ഗഢിലെ റായ്പൂരില്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തില്‍ ഹെലികോപ്റ്റര്‍ പൂര്‍ണമായും തകര്‍ന്നു, സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൂചന.
പൈലറ്റുമാരായ ക്യാപ്റ്റന്‍ ഗോപാല്‍ കൃഷ്ണ പാണ്ഡയും ക്യാപ്റ്റന്‍ എപി ശ്രീവാസ്തവയുമാണ് മരിച്ചത്. ഇന്നലെ രാത്രി റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലെ റണ്‍വേയിലാണ് അപകടം ഉണ്ടായത്.
പതിവ് പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തില്‍ ഹെലികോപ്റ്റര്‍ പൂര്‍ണമായും തകര്‍ന്നു. ഇവരില്‍ ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചപ്പോള്‍ മറ്റൊരാള്‍ക്ക് ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ജീവന്‍ നഷ്ടമായത്.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് സൂചന. കൃത്യമായ കാരണം കണ്ടെത്തുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദ്ദേശപ്രകാരം വിശദമായ അന്വേഷണം നടത്തും. അപകടത്തില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
'റായ്പൂരിലെ വിമാനത്താവളത്തില്‍ ഒരു സംസ്ഥാന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിനെക്കുറിച്ചുള്ള സങ്കടകരമായ വാര്‍ത്തയാണ് ലഭിച്ചു. ഈ ദാരുണമായ അപകടത്തില്‍ പൈലറ്റുമാരായ ക്യാപ്റ്റന്‍ പാണ്ഡയും ക്യാപ്റ്റന്‍ ശ്രീവാസ്തവയും ദയനീയമായി മരിച്ചു. അവരുടെ കുടുംബാംഗങ്ങള്‍ക്ക് ദൈവം ശക്തിയും സമാധാനവും നല്‍കട്ടെ', അദ്ദേഹം ട്വിറ്ററില്‍ കുറിക്കുകയുണ്ടായി.
al
https://www.facebook.com/Malayalivartha