ചരിത്ര തീരുമാനവുമായി മോദി... പരംവീർചക്ര ജേതാക്കളെ രാജ്യം എന്നും ഓർക്കും!

ഒരു വമ്പൻ പ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയത്. ആൻഡമാനിലെ 21 ദ്വീപുകൾ ഇനി പരമവീരചക്ര പുരസ്കാരം നേടിയവരുടെ പേരുകളിൽ അറിയപ്പെടും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദ്വീപുകളുടെ നാമകരണം നടത്തിയത്.
പേരില്ലാതിരുന്ന ദ്വീപ് സമൂഹത്തിലെ 21 ദ്വീപുകൾക്കാണ് പരമവീര ചക്ര പുരസ്കാരം നൽകിയവരുടെ പേര് നൽകി ആദരിച്ചത്. 'പരാക്രം ദിവസ്' ആഘോഷ ചടങ്ങുകളുടെ ഭാഗമായാണ് ദ്വീപുകള്‍ക്കു പേരു നല്‍കിയത്. സുഭാഷ് ചന്ദ്ര ബോസിന്റെ 126-ാമ ജന്മദിനത്തോടനുബന്ധിച്ച് നേരത്തെ റോസ് ഐലന്റ് എന്നറിയപ്പെട്ടിരുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപിലൊരുക്കുന്ന സുഭാഷ് ചന്ദ്രബോസ് സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുത്തു. ഏറ്റവും വലിയ ദ്വീപിന് 1947 ൽ പാകിസ്ഥാൻ സൈനികരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സോംനാഥ് ശർമയുടെ പേരാണ് നൽകിയിരിക്കുന്നത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാര്‍ഷികമായ ജനുവരി 23 'പരാക്രം ദിവസ്' എന്ന പേരില്‍ ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചരിത്ര പ്രധാന്യവും നേതാജിയുടെ സ്മരണയും കണക്കിലെടുത്ത് 2018-ൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു. ഈ അവസരത്തിൽ റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
സ്വാതന്ത്ര്യാനന്തരം മറന്നുകളയാന്‍ ശ്രമിച്ച നേതാജിയെ ഓരോ നിമിഷവും ഓര്‍ക്കുന്നത് എങ്ങനെയെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാണുകയാണെന്ന് ചടങ്ങില്‍ സംസാരിക്കുകയായിരുന്ന പ്രധാനമന്ത്രി പറഞ്ഞു. എല്ലാത്തിനും ഉപരി രാജ്യമെന്നതായിരുന്നു പരമ വീരചിക്രം പുരസ്കാരം നേടിയവരുടെ ആദർശമെന്നും അത് അനശ്വരമാണെന്നും മോദി പറഞ്ഞു. നാമകരണം ചരിത്രമുഹൂർത്തമാണെന്നും യുവതലമുറയെ പ്രചോദിപ്പിക്കുമെന്നും മോദി വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത ജവാന്മാര്‍ക്കുള്ള ആദരാഞ്ജലിയാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ദ്വീപുകള്‍ക്ക് പരമവീര ചക്ര ജേതാക്കളുടെ പേരുനല്‍കാന്‍ പ്രധാനമന്ത്രി മുന്‍കൈയെടുത്തതോടെ അവര്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ആൻഡമാൻ ദ്വീപ് സമൂഹത്തിന്റെ സാധ്യതകളെ വർഷങ്ങളോളം വിലകുറച്ചുകണ്ടു. എന്നാലിന്ന് ആധുനിക വികസനത്തിന്റെ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഇന്ത്യ. ഭാരതത്തിന്റെ ദ്വീപുകൾക്ക് ഈ ലോകത്തിന് വേണ്ടി ഒട്ടനവധി കാര്യങ്ങൾ ചെയ്യാനാവും. നേരത്തെ ആരും തിരിച്ചറിയാതെ പോയെ ആൻഡമാൻ ദ്വീപുകളുടെ സാധ്യതകൾക്ക് വേണ്ടി ദശാബ്ദങ്ങൾക്ക് ശേഷം പ്രയത്‌നിക്കാനും നടപടികളെടുക്കാനും ആരംഭിച്ചു. തൽഫലമായി അതിന്റേതായ മാറ്റം ഇവിടെ കണ്ടുതുടങ്ങിയെന്നും പ്രധാനമന്ത്രി അടിവരയിട്ട് പറഞ്ഞു.
https://www.facebook.com/Malayalivartha