ചാണകം കൊണ്ടുള്ള വീടിന് അണുവികിരണം ഏല്‍ക്കില്ല, പശു അമ്മയാണ്! എന്തൊരു വിചിത്ര വാദം

ഗോവധവുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകളാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്. ഹിന്ദു മതവിശ്വാസ പ്രകാരം പുണ്യ മൃഗമായിട്ടാണ് കന്നുകാലികളെ പരിഗണിച്ചുപോരുന്നത്. എന്നാല്‍ ഹിന്ദു സംസ്‌കാരപ്രകാരമുള്ള ഭക്ഷണത്തില്‍ കന്നുകാലികളുടെ പാലുല്‍പാദന വസ്തുക്കള്‍ക്ക് ഏറെ പ്രാധാന്യവുമുണ്ട്.
ഗോവധവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുന്നതിനിടെ , ഒരു വിചിത്ര പരമാര്‍ശം നടത്തിയിരിക്കുകയാണ് ഗുജറാത്തിലെ തപി ജില്ലാ കോടതി, ചാണകം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍ നിര്‍മ്മിച്ചാല്‍ അണുവികരണം, അഥവാ ആറ്റോമിക് റേഡിയേഷന്‍ ഏല്‍ക്കില്ലെന്നാണ് തപി കോടതി പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്തി സമീര്‍ വിനോദ് ചന്ദ്ര പറയുന്നത്. ഗോവധം നിരോധിച്ചാല്‍ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന വാദമാണ് സമീര്‍ ചന്ദ്ര മുന്നോട്ടുവയ്ക്കുന്നത്.
മഹാരാഷ്ട്രയില്‍ നിന്ന് അനധികൃതമായി കന്നുകാലികളെ കടത്തിയതിന് ഒരു യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നതിനിടെയാണ് കോടതി ഇതുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയത്. കൂടാതെ ഗോമൂത്രത്തിന് ഭേദമാക്കാനാകാത്ത പല രോഗങ്ങളും ഭേദമാക്കാന്‍ കഴിയുമെന്നും അദ്ദേഹം വിധി പ്രസ്താവിക്കുന്നതിനിടെ പറഞ്ഞു.പശുവിനെ കശാപ്പുചെയ്യുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച ജഡ്ജി തന്റെ ഉത്തരവില്‍ പശു വെറുമൊരു മൃഗമല്ല, 'നമ്മുടെ അമ്മ'യാണെന്നും ചൂണ്ടിക്കാട്ടി. ഒരു തുള്ളി പശുവിന്റെ രക്തം ഭൂമിയില്‍ വീഴാത്ത ദിവസം ഭൂമിയുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.
ഗോസംരക്ഷണത്തെക്കുറിച്ച് നമ്മള്‍ സംസാരിക്കുന്നുണ്ടെങ്കിലും അത് ഭൂമിയില്‍ നടപ്പാക്കാന്‍ ആരും ശ്രമിക്കുന്നില്ല. ഗോവധവും നിയമവിരുദ്ധമായ കടത്തും ഇപ്പോഴും നടക്കുന്നുണ്ട്.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം പിന്നിട്ടു. എന്നാല്‍ ഇന്ന് ഗോവധം കുറയുന്നതിന് പകരം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. പശു എന്നത് ഒരു മതത്തിന്റെ പ്രതീകമാണ്. പശുവിനെ അടിസ്ഥാനമാക്കിയുള്ള ജൈവകൃഷിയിലൂടെ വിളയുന്ന ഭക്ഷണം പല രോഗങ്ങളില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ചാണകം കൊണ്ട് നിര്‍മ്മിച്ച വീടുകള്‍ അണുവികിരണങ്ങളാല്‍ ബാധിക്കപ്പെടില്ലെന്നും ഗോമൂത്രത്തിന് ചികിത്സിക്കാന്‍ കഴിയാത്ത പല രോഗങ്ങളും ഭേദമാക്കാന്‍ കഴിയുമെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ന് യന്ത്രവത്കൃത അറവുശാലകളില്‍ പശുവിനെ കശാപ്പ് ചെയ്യുന്നതിനാല്‍ പശുക്കള്‍ അപകടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
68 കോടി പുണ്യ സ്ഥലങ്ങളുടെയും 33 കോടി ദൈവങ്ങളുടെയും സംഗ്രഹമായ ജീവനുള്ള ഗ്രഹമാണ് പശുവെന്നും മതപരമായ വശങ്ങള്‍ പുറമെ സാമ്പത്തികവും സാമൂഹികവും ശാസ്ത്രീയവും ആരോഗ്യപരവുമായ നേട്ടങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പശുക്കളെ അസന്തുഷ്ടരാക്കുന്നത് നമ്മുടെ സമ്പത്തിനെയും ബാധിക്കുമെന്നും പശുക്കളെ പീഡിപ്പിച്ചാല്‍ കാലാവസ്ഥ വൃതിയാനം സംഭവിക്കുമെന്നും കോടതി പറഞ്ഞു.
16 പശുക്കളെയും കാളകളെയും ഒരു ട്രക്കില്‍ ഗുജറാത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതിന് 2020 ഓഗസ്റ്റില്‍ മഹാരാഷ്ട്രയിലെ മാലേഗാവ് ടൗണില്‍ താമസിക്കുന്ന മുഹമ്മദ് ആമിന്‍ അന്‍ജൂമിനെ ടാപ്പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് അഞ്ച് ലക്ഷം രൂപ പിഴയും ജീവപര്യന്തം തടവുമാണ് ശിക്ഷ വിധിച്ചത്. ഗുജറാത്തിലെ തപി ജില്ലാ കോടതി ആണ് ഇത്തരത്തിലൊരു വിചിത്ര വധവുമായി എത്തിയിരിക്കുന്നത് , ഏതായാലും വാർത്തകൾ വന്നതിനു പിന്നാലെ പല തരത്തിലുള്ള രൂക്ഷമായ വിമർശനവും പല സൈഡിൽ നിന്നും ഉയര്ന്നുമുണ്ട്,
പശുവിനെ കശാപ്പുചെയ്യുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച ജഡ്ജി തന്റെ ഉത്തരവില്‍ പശു വെറുമൊരു മൃഗമല്ല, 'നമ്മുടെ അമ്മ'യാണെന്നും ചൂണ്ടിക്കാട്ടിയത് . ഒരു തുള്ളി പശുവിന്റെ രക്തം ഭൂമിയില്‍ വീഴാത്ത ദിവസം ഭൂമിയുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്നും പറഞ്ഞു, പശുവിനെ കശാപ്പ് ചെയുനതിൽ ചെയുനതിൽ ഒരു വിഭാഗം സംഘടനകൾ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ട് മുൻപും രംഗത്ത് വന്നിട്ടുണ്ട് , അതിന്റെ പേരിൽ ആളുകളെ വധിക്കുന്ന അവസ്ഥ വരെ നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുണ്ട്,
https://www.facebook.com/Malayalivartha