നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഷ്ട്രീയ ഇടപെടലില്ലെന്ന് കേന്ദ്ര ധനന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി. കേസ് ബി.ജെ.പി.യുടെ രാഷ്ടീയ പകപോക്കലാണെന്ന കോണ്‍ഗ്രസ് ആരോപണത്തെ തള്ളിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സ്വകാര്യ ഹര്‍ജി പ്രകാരം കോടതിയാണ് നടപടിയെടുത്തത്. സര്‍ക്കാരിന് അതില്‍ ഒന്നും ചെയ്യാനില്ല. ഹൈക്കോടതിയാണ് സോണിയാ ഗാന്ധിയോടും രാഹുലിനോടും വിചാരണ നേരിടാന്‍ ആവശ്യപ്പെട്ടത്. ഈ രാജ്യത്ത് ആരും നിയമത്തിനതീതരല്ല. അവര്‍ക്ക് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.
നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ ഡിസംബര്‍ 19 ന് നേരിട്ട് ഹാജരാകാനാണ് സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കോസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
1938ല്‍ ജവാഹര്‍ലാല്‍ നെഹ്രു തുടങ്ങിയ നാഷണല്‍ ഹെറാള്‍ഡ് സാമ്പത്തികകാരണങ്ങളാലും വായനക്കാര്‍ കുറഞ്ഞതിനാലും 2008ലാണ് അടച്ചുപൂട്ടിയത്. പൂട്ടുമ്പോള്‍ 90 കോടി രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. പത്രത്തെ പുനരുജ്ജീവിപ്പിക്കാനുള്ള വായ്പത്തുക കോണ്‍ഗ്രസ് അനധികൃതമായ രീതിയില്‍ വിനിയോഗിച്ചുവെന്നാരോപിച്ചാണ് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യം സ്വാമി കേസുകൊടുത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























