ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗാണ് രണ്ടിടത്തും നടന്നത്.
2011ൽ തമിഴ്നാട്ടിൽ 78.29 ശതമാനവും ബംഗാളിൽ 84.72 ശതമാനവും രേഖപ്പെടുത്തിയതായിരുന്നു രണ്ടിടത്തെയും റെക്കാഡ്. അന്ന് തമിഴ്നാട്ടിൽ 203 സീറ്റ് നേടി അണ്ണാ ഡി.എം.കെയുടെ ജയലളിത ഭരണത്തിലെത്തിയപ്പോൾ, ബംഗാളിൽ ആദ്യമായി തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തുകയായിരുന്നു.
തമിഴ്നാട്ടിൽ പോളിംഗ് സമാധാനപരമായിരുന്നു. വിജയ്‌യുടെ റാലിക്കിടെ 41 പേരുടെ ജീവൻ നഷ്ടപ്പട്ട ദുരന്തം നടന്ന കരൂർ ജില്ലയിലാണ് ഏറ്റവും കുടുതൽ പോളിംഗ്. 92.62%. നാമക്കൽ (87.63%), ഈറോഡ് (87.59%), ധർമ്മപുരി (87.28%), ദിണ്ടിഗുൾ (86.35%), തിരുപ്പൂർ (86.33%). എന്നിവിടങ്ങളിലാണ് കനത്ത പോളിംഗ്.
https://www.facebook.com/Malayalivartha
























