ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പാക് താരം

മുന്‍ ഓപ്പണര്‍ ഇമ്രാന്‍ നസീറിന്‍റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. കരിയറിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്ബോള്‍ തനിക്കാരോ വിഷം നല്‍കിയെന്ന് താരം പറയുന്നു. 1999 മുതല്‍ 2012 വരെയുള്ള കാലയളവില്‍ പാകിസ്താനുവേണ്ടി എട്ടു ടെസ്റ്റുകളും 79 ഏകദിനങ്ങളും കളിച്ച താരമാണ് ഇമ്രാന്‍. പരിക്കും തിരിച്ചടികളും നിറഞ്ഞതായിരുന്നു താരത്തിന്‍റെ കരിയര്‍.
അടുത്തിടെ ചികിത്സക്ക് വിധേയനായപ്പോള്‍, എം.എര്‍.ഐ ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് മെര്‍ക്കുറി ഭക്ഷണത്തിലൂടെ നല്‍കിയ വിവരം അറിയുന്നതെന്ന് താരം പറയുന്നു. 'സ്ലോ പോയ്‌സണായ മെര്‍ക്കുറി കാലക്രമേണ സന്ധികളിലെത്തി അവയെ തകര്‍ക്കും. 8-10 വര്‍ഷമായി തന്റെ സന്ധികളുടെ ചികില്‍സ നടന്നു വരികയാണ്. ഇക്കാരണത്താല്‍, ഞാന്‍ ഏകദേശം 6-7 വര്‍ഷം കഷ്ടപ്പെട്ടു. പക്ഷേ അപ്പോഴും ഞാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു, ദയവായി എന്നെ കിടപ്പിലാക്കരുത്. ഭാഗ്യവശാല്‍, അത് സംഭവിച്ചില്ല' -താരം വെളിപ്പെടുത്തി.
എനിക്ക് പലരെയും സംശയമുണ്ടായിരുന്നു, പക്ഷേ ഞാന്‍ എപ്പോള്‍, എന്ത് കഴിച്ചുവെന്ന കാര്യം ഓര്‍മയില്ല. കാരണം വിഷം തല്‍ക്ഷണം പ്രതികരിക്കില്ല. അത് വര്‍ഷങ്ങളെടുത്താണ് നിങ്ങളെ കൊല്ലുന്നത്. ആരാണ് തനിക്ക് വിഷം നല്‍കിയതെന്ന് അറിയില്ല. സമ്ബാദ്യം മുഴുവന്‍ ചികിത്സക്കായി ചെലവാക്കി. മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയാണ് ഈ ഘട്ടത്തില്‍ സഹായിച്ചതെന്നും ഇമ്രാന്‍ പറയുന്നു.
ഷാഹിദ് എന്നെ വളരെയധികം സഹായിച്ചു. ഷാഹിദ് ഭായിയെ കാണുമ്ബോള്‍ എന്‍റെ കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല. ഏകദേശം 40-50 ലക്ഷം രൂപ ചികിത്സക്കായി അദ്ദേഹം ചെലവഴിച്ചെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha