സല്‍മാന്‍ ഖാന്റെ കേസ് : മുംബൈ ഹൈക്കോടതി ഇന്ന് വിധി പറയും

നടന്‍ സല്‍മാന്‍ ഖാന്റെ കേസില്‍ മുംബൈ ഹൈക്കോടതി ഇന്നു വിധിപറയും. 2002ല്‍ ബാന്ദ്രയിലെ റോഡ് സൈഡില്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരുട മേല്‍ മദ്യാസക്തിയില്‍ വാഹനം ഓടിച്ചു കയറ്റിയെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ജസ്റ്റിസ് എ.ആര്‍. ജോഷി തുറന്ന കോടതിയില്‍ ബുധനാഴ്ച വൈകിട്ടോടെ പൂര്‍ത്തിയാക്കി.
എന്നാല്‍ കേസിലെ നിര്‍ണായക ദൃക്‌സാക്ഷിയും സല്‍മാന്റെ അംഗരക്ഷകനുമായിരുന്ന രവീന്ദ്ര പാട്ടീലിന്റെ മൊഴിയെ പൂര്‍ണമായും ആശ്രയിക്കാന്‍ കഴിയില്ലെന്ന് കോടതി കണ്‌ടെത്തി. മേയ് ആറിന് മുംബൈ സെഷന്‍സ് കോടതി തനിക്കെതിരേ വിധിച്ച അഞ്ചുവര്‍ഷത്തെ ജയില്‍ ശിക്ഷയ്‌ക്കെതിരേ നടന്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
2002 സെപ്റ്റംബര്‍ 28ന് അപകടമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ നടന്‍ മദ്യാസക്തിയിലായിരുന്നോ കാര്‍ ഓടിച്ചിരുന്നതെന്ന് അംഗരക്ഷകനായ രവീന്ദ്ര പാട്ടീല്‍ പറഞ്ഞിരുന്നില്ല. പിന്നീട് 2002 ഒക്ടോബര്‍ ഒന്നിന് സല്‍മാന്റെ രക്തപരിശോധനാ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ മദ്യാസക്തിയിലാണ് നടന്‍ കാര്‍ ഓടിച്ചതെന്നും അപകടമുണ്ടാകുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും പാട്ടീല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ഈ മൊഴിയിലാണ് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചത്. അതേസമയം, 2007ല്‍ രവീന്ദ്ര പാട്ടീല്‍ മരിച്ചുപോയതിനാല്‍ വിചാരണയില്‍ അദ്ദേഹത്തിന്റെ മൊഴി ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























